ഖത്തറിൽ വൻ സ്ഫോടനം, ചിതറി ഓടി ജനങ്ങൾ; ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ – വിഡിയോ
ദോഹ: ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയിൽ ഇന്ന് (ചൊവ്വാഴ്ച) ശക്തമായ സ്ഫോടനങ്ങൾ നടന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഫലസ്തീൻ സംഘടനയായ ഹമാസിൻ്റെ ഉദ്യോഗസ്ഥരെ വധിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ സ്ഫോടനങ്ങൾ എന്ന് ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ടറായ ബരാക് റാവിദ് പറഞ്ഞു. ഖത്തറിൽ ഇസ്രായേൽ-ഹമാസ് വെടി നിർത്തൽ ചർച്ചകൾക്കായി എത്തിയ നേതാക്കൾക്ക് നേരെ ഇന്ന് ഉച്ചയോടെയാണ് ആക്രമണമുണ്ടായത്. പത്തോളം സ്ഥലങ്ങളിൽ ആക്രമണമുണ്ടായതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
.
Moments of the bombings in #Doha. Sound on pic.twitter.com/XjWT2BnhR6
— Sharona Mazalian (@SharonaMazalian) September 9, 2025
.
ഫൈറ്റർ ജെറ്റ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ദോഹയിലെ കത്താറ ജില്ലയിൽ സ്ഫോടനത്തെ തുടർന്ന് കറുത്ത പുക ഉയർന്നതായും ഒരു ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സ്ഫോടനത്തിൻ്റെ കാരണം സംബന്ധിച്ച് ഖത്തർ അധികാരികളോ ഇസ്രായേൽ അധികാരികളോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ ആക്രമണം നടന്നതായി ഖത്തർ വിദേശകാര്യ മന്ത്രലായം സ്ഥിരീകരിച്ചു. ഖത്തറിന് നേരെ ആക്രമണം നടത്തിയതായി ഇസ്രായേലും സ്ഥിരീകരിച്ചിച്ചുണ്ട്. അതേ സമയം ഹമാസ് ഈ വിഷയത്തിൽ ഇത് വരെ പ്രതികരിച്ചിട്ടില്ല.
.
#DOHA : ⚡️Moment of the Airstrikes.#Qatar #Doha #Israel #Hamas pic.twitter.com/fmWdrrZ2U8
— TheWarPolitics 🇮🇳 (@TheWarPolitics0) September 9, 2025
.
ആക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ ഖത്തർ ഉത്തരവിട്ടു. രാജ്യത്തിൻ്റെ പരമാധികാരത്തിന് നേരെയുണ്ടായ ആക്രമണത്തിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് സൂചനയാണ് ഖത്തർ നൽകുന്നത്. എത്ര നേതാക്കൾ ആക്രമിക്കപ്പെട്ടു എന്ന കാര്യത്തിൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ഖലീൽ അൽ ഹയ്യ, ഖാലിദ് മിഷ്അൽ, സാഹിർ ജബരിൻ എന്നിവർ ഉൾപ്പെടെയുള്ള ഹമാസിൻ്റെ മുതിർന്ന നേതാക്കൾക്ക് നേരെയാണ് ആക്രമണമുണ്ടായത് എന്നാണ് സൂചന. ഖലീൽ അൽ ഹയ്യ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഹമാസ് നേതാക്കളെല്ലാം സുരക്ഷിതനാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഖത്തറിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൻ്റെ ഞെട്ടലിലാണ് അറബ് രാജ്യങ്ങൾ. ഹമാസിന് നേരെയുളള സൈനിക നടപടി അറബ് രാജ്യങ്ങളിലേക്ക് കൂടി ഇസ്രായേൽ വ്യാപിപ്പിച്ചിരിക്കുകയാണ്. ഇതിനെ ഗൌരവത്തോടെയാണ് അറബ് രാജ്യങ്ങൾ കാണുന്നത്.
.
— Doha News (@dohanews) September 9, 2025
.
ദോഹയിലെ ഹമാസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ ആക്രമണത്തെ ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ “അപകടകരമായ” ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.
“അങ്ങേയറ്റം അപകടകരവും ക്രിമിനൽ കുറ്റകരവുമായ ഈ നടപടി എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണ്, ഖത്തറിന്റെ ദേശീയ പരമാധികാരത്തിന്റെയും പ്രദേശിക സമഗ്രതയുടെയും ലംഘനമാണ്,” ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഖായ് സ്റ്റേറ്റ് ടിവിയോട് പറഞ്ഞു.
ഇസ്രായേൽ വ്യോമാക്രമണത്തെ ഖത്തർ അപലപിച്ചതിന്റെ പൂർണ്ണരൂപം ചുവടെ:
ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയിലെ നിരവധി അംഗങ്ങൾ താമസിക്കുന്ന റെസിഡൻഷ്യൽ കെട്ടിടങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ഭീരുത്വപൂർണ്ണമായ ഇസ്രായേലി ആക്രമണത്തെ ഖത്തർ രാജ്യം ശക്തമായി അപലപിച്ചു.
ഈ ക്രിമിനൽ ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണ്, കൂടാതെ ഖത്തറികളുടെയും ഖത്തറിലെ താമസക്കാരുടെയും സുരക്ഷയ്ക്കും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നു.
സുരക്ഷാ സേനയും സിവിൽ ഡിഫൻസും ബന്ധപ്പെട്ട അധികാരികളും സംഭവത്തിൽ ഉടൻ തന്നെ ഇടപെടുകയും അതിന്റെ പ്രത്യാഘാതങ്ങൾ നിയന്ത്രിക്കുന്നതിനും താമസക്കാരുടെയും പരിസര പ്രദേശങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തുവെന്ന് മന്ത്രാലയം സ്ഥിരീകരിക്കുന്നു.
ഈ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിക്കുന്നുണ്ടെങ്കിലും, ഇസ്രായേലിന്റെ ഈ അശ്രദ്ധമായ പെരുമാറ്റത്തെയും പ്രാദേശിക സുരക്ഷയെ തുടർച്ചയായി തടസ്സപ്പെടുത്തുന്നതിനെയും, അവരുടെ സുരക്ഷയെയും പരമാധികാരത്തെയും ലക്ഷ്യം വച്ചുള്ള ഒരു പ്രവൃത്തിയെയും അനുവദിക്കില്ലെന്ന് ഖത്തർ സ്ഥിരീകരിക്കുന്നു. ഉന്നത തലത്തിൽ അന്വേഷണം നടക്കുന്നുണ്ട്, കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പ്രഖ്യാപിക്കും.


