ഇറാൻ-ഇസ്രയേൽ സംഘർഷം: വിദേശ വിമാന കമ്പനികൾ വ്യോമാതിർത്തി സൗദിയിലേക്ക് മാറ്റി, ആശങ്ക പ്രകടിപ്പിച്ച് സൗദി – വീഡിയോ

ഇറാൻ-ഇസ്രയേൽ സംഘർഷാവസ്ഥ രൂക്ഷമായതോടെ അന്താരാഷ്ട്ര വിമാന കമ്പനികൾ വ്യോമപാത മാറ്റി. സുരക്ഷിതമായി വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ സൗദി വ്യോമാതിർത്തി ഉപയോഗിക്കാനാണ് അന്താരാഷ്ട്ര വിമാന കമ്പനികളുടെ തീരുമാനം. നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇസ്രയേലിനെതിരായ ഇറാൻ ആക്രമണത്തിനെ തുടർന്നാണ് തീരുമാനം.

എന്നാൽ ഇസ്രേയിലനെതിരെ ഞങ്ങൾ നടത്തിയ തിരിച്ചടി വിജയകരമായിരുന്നുവെന്നും തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ഇറാൻ്റെ മുതിർന്ന സൈനിക വക്താവ് അറിയിച്ചു. അതേ സമയം ഇസ്രായേൽ തിരിച്ചടിക്കുകയാണെങ്കിൽ തങ്ങളുടെ അടുത്ത ഓപ്പറേഷൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം ഇസ്രയേലിനെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പശ്ചിമേഷ്യയില്‍ യുദ്ധഭീതിനിലനില്‍ക്കേ ഇസ്രയേല്‍ ലക്ഷ്യമാക്കി ഡ്രോണുകളും മിസൈലുകളും ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ഇറാന്‍ തൊടുത്ത് വിട്ടത്. ഇറാന്‍ സൈന്യം കൂടാതെ മറ്റ് സഖ്യരാജ്യങ്ങളില്‍ നിന്നും ഇസ്രയേലിനുനേരെ ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായും പ്രത്യേകിച്ച് കുറച്ച് ആഴ്ചകളായി ഇറാൻ്റെ ഭാഗത്തു നിന്ന് ആക്രമണം ഇസ്രയേല്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും തങ്ങളെ അക്രമിക്കുന്നവരെ തിരിച്ചടിക്കാന്‍ ഇസ്രയേലും ഐ.ഡി.എഫും തയ്യാറാണെന്നും നെതന്യാഹു വ്യക്തമാക്കി. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നെതന്യാഹു പ്രതികരിച്ചിരിക്കുന്നത്. ഇറാൻ ആക്രമണത്തെ പ്രതിരോധിക്കാൻ ഇന്നലെ രാത്രി മാത്രം ഇസ്രായേൽ ഒരു ബില്യണ് ഡോളർ ചെലവഴിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി.

 

 

 

 

 

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഡമാസ്കസിലെ ഇറാനിയൻ നയതന്ത്ര ആസ്ഥാനം ലക്ഷ്യമാക്കി ഇസ്രായേൽ നടത്തിയ  ആക്രമണത്തിന് മറുപടിയായാണ് ഇന്നലെ, ഇറാൻ ഇസ്രായേലിനെതിരെ ആക്രമണം ആരംഭിച്ചത്. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇറൻ നയതന്ത്ര ഉദ്യോഗസ്ഥനുൾപ്പെടെ കൊല്ലപ്പെട്ടിരുന്നു.

ആക്രമണത്തെ തുടർന്ന് നിരവധി പ്രാദേശിക രാജ്യങ്ങൾ വിമാനങ്ങളുടെ ഇൻകമിംഗ്, ഡിപ്പാർട്ട്, ക്രോസ്സിംഗ് എന്നിവയ്ക്കുള്ള വ്യോമപാത താൽക്കാലികമായി അടച്ചതായി പ്രഖ്യാപിച്ചിരുന്നു.

 

 

 

 

മേഖലയിലെ സംഘർഷാവസ്ഥ രൂക്ഷമായ സാഹചര്യത്തിൽ സൗദി അറേബ്യ ശക്തമായ ആശങ്ക പ്രകടിപ്പിച്ചു. എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും യുദ്ധക്കെടുതിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കണമെന്നും സൌദി ആവശ്യപ്പെട്ടു. സൌദിയിലെ വടക്കൻ മേഖലയിലേക്കുള്ള വിമാന സർവീസുകൾ സൌദി എയർലൈൻസ് താൽക്കാലികമായി നിറുത്തി വെച്ചിരിക്കുകയാണ്.

അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനുള്ള ഉത്തരവാദിത്തം സെക്യൂരിറ്റി കൗൺസിൽ നിറവേറ്റണമെന്നും  ആവശ്യകത ആവശ്യപ്പെടുന്ന രാജ്യത്തിൻ്റെ നിലപാട് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പ്രത്യേകിച്ചും ആഗോള സമാധാനത്തോടും സുരക്ഷയോടും അങ്ങേയറ്റം സെൻസിറ്റീവ് ആയ ഈ മേഖലയിൽ അത് അനിവാര്യമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

 

ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിൽ ഇറാൻ പാർലമെൻ്റിനകത്തും പുറത്തും വൻ ആഘോഷമാണ് നടന്നത്.

 

 

200 ലധികം ഡ്രോണുകളും മിസൈലുകളുമാണ് ഇറാൻ ഇസ്രായേയിലന് നേരെ അയച്ചത്. ആക്രമണത്തിൽ തെക്കൻ ഇസ്രായേലിലെ നെഗേവിലെ ഏറ്റവും പ്രധാനപ്പെട്ട വ്യോമതാവളം തകർന്നതായി ഇറാൻ അവകാശപ്പെട്ടു. ഇന്നലെയും ഇന്നുമായാണ് 200 ലധികം മിസൈലുകളും ഡ്രോണുകളും ഇറാൻ വിക്ഷേപിച്ചത്. 20 കിലോഗ്രാം സ്ഫോടകവസ്തുക്കൾ വഹിക്കാൻ ശേഷിയുള്ളതാണു ഡ്രോണുകൾ.

സംഘർഷം കനത്തതോടെ ഇസ്രയേലും ജോർദാനും ഇറാഖും വ്യോമമേഖല അടച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിലെ വിമാനത്താവളവും അടച്ചു. ഇറാനിൽനിന്നുള്ള ആക്രമണത്തെ നേരിടാൻ എല്ലാ പിന്തുണയും ഇസ്രയേലിനു നൽകുമെന്ന് യുഎസ് പ്രഖ്യാപിച്ചു.

അതേസമയം, സംഘർഷം മൂർച്ഛിക്കുന്നതിൽ ആശങ്ക അറിയിച്ച് സൗദി അറേബ്യ രംഗത്തെത്തി. ഏതു വിധേനയും യുദ്ധം ഒഴിവാക്കണമെന്ന് സൗദി ഇരു രാജ്യങ്ങളോടും അഭ്യർഥിച്ചു. ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാൻ ഡ്രോണുകൾ വിക്ഷേപിച്ചതിനു പിന്നാലെ വ്യോമസേനയുടെ ജെറ്റ് വിമാനങ്ങൾ മേഖലയിലേക്ക് അയച്ചിട്ടുണ്ടെന്നും വ്യോമാക്രമണങ്ങൾ പ്രതിരോധിക്കുന്നതിനാണ് വിമാനങ്ങൾ അയച്ചതെന്നും ബ്രിട്ടൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

.

 

Share
error: Content is protected !!