വാഹന ഇൻഷൂറൻസ് കാലഹരണപ്പെട്ടാൽ ഇനി പണികിട്ടും; റോഡുകളിൽ ഓട്ടോമാറ്റിക് നീരീക്ഷണം ഉടൻ ആരംഭിക്കും – ട്രാഫിക് വിഭാഗം
സൗദിയിൽ ഇനി വാഹനങ്ങളുടെ ഇൻഷൂറൻസ് കാലഹരണപ്പെട്ടാൽ ഓട്ടോമാറ്റിക്ക് ആയി നിരീക്ഷിക്കുന്ന സംവിധാനം ഉടൻ നടപ്പിലാക്കുമെന്ന് ട്രാഫിക് ഡയരക്ടറേറ്റ് അറിയിച്ചു. ഒക്ടോബർ ഒന്ന് മുതൽ നിരീക്ഷണം ആരംഭിക്കും. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. രാജ്യത്തെ എല്ലാ പ്രധാന റോഡുകളിലും നിരീക്ഷണ സംവിധാനം നടപ്പിലാക്കുമെന്നും എല്ലാ വാഹനങ്ങൾക്കും ഇത് ബാധകമായിരിക്കുമെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി.
വാഹനങ്ങൾക്ക് സാധുമവായ ഇൻഷൂറൻസ് പോളിസി ഇല്ലാതിരിക്കൽ, ഇൻഷൂറൻസ് കാലഹരണപ്പെടൽ എന്നിവയെല്ലാം നിയമലംഘനമായാണ് കണക്കാക്കുക. ഇത്തരം നിമയം ലംഘനങ്ങൾ പരിശോധിക്കാൻ ഉദ്യോഗസ്ഥർ വേണമെന്നില്ല. വാഹനം നിരത്തിലൂടെ ഓടി തുടങ്ങുമ്പോൾ തന്നെ നമ്പർ പ്ലേറ്റ് വഴി ക്യാമറ കണ്ണുകൾ നിയമ ലംഘനം രേഖപ്പെടുത്തും.
ഒക്ടോബർ 1 മുതൽ ഓട്ടോമാറ്റിക് നിരീക്ഷണം ആരംഭിക്കുന്നതിനാൽ ഇൻഷൂറൻസ് കാലഹരണപ്പെട്ടവർ വേഗത്തിൽ സാധുവായ ഇൻഷൂറൻസ് പോളിസി എടുക്കുന്നതാണ് ഉചിതം.
ട്രാഫിക് നിയമങ്ങളും നിർദ്ദേശങ്ങളും പാലിക്കാനും ട്രാഫിക് അപകടസമയത്ത് അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി വാഹനങ്ങൾ സുരക്ഷിതമാക്കാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വാഹനമോടിക്കുന്നവരോടും പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക