സൗദിയിൽ സ്ത്രീ വേഷം ധരിച്ച് യുവാവിനൊപ്പം ഷോപ്പിംഗ് മാളിൽ കറങ്ങിനടന്നു; വിദേശി അറസ്റ്റിൽ – വീഡിയോ

സൗദിയിൽ ഷോപ്പിംഗ് മാളിൽ സ്ത്രീ വേഷത്തിലെത്തിയ വിദേശി അറസ്റ്റിൽ. ഈജിപ്ഷ്യൻ പൌരനാണ് അറസ്റ്റിലായത്. കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിലാണ് സംഭവം. സ്ത്രീകൾ ധരിക്കുന്ന അബായ ധരിച്ച് മറ്റൊരു യുവാവിനൊപ്പം ഇയാൾ ഷോപ്പിംഗ് മാളിൽ നടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതിനെ തുടർന്നാണ് ഇയാളെ തിരിച്ചറിഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീരിച്ചതായി കിഴക്കൻ മേഖലാ പൊലീസ് അറിയിച്ചു.

 

വീഡിയോ കാണാം…

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share