പക്ഷാഘാതം പിടിപെട്ട് ചികിത്സയിലിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

റിയാദ്: സൌദിയിൽ പക്ഷാഘാതം പിടിപെട്ട് ആറുമാസമായി റിയാദിലെ ആശുപത്രിയിലായ മലയാളി യുവാവ് മരിച്ചു. മലപ്പുറം പടപ്പറമ്പ് പാങ്ങിച്ചേണ്ടി സ്വദേശി ഉമറുൽ ഫാറൂഖ് (34) ആണ് മരിച്ചത്. റിയാദ് ന്യൂ സനാഇയയിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായ ഇദ്ദേഹം ജോലി ചെയ്യുന്നതിതിനിടയിൽ പക്ഷാഘാതം പിടിപെട്ടാണ് ആശുപത്രിയിലായത്.

കഴിഞ്ഞ ആറുമാസവും റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. പിതാവ്: സൈതലവി. ഭാര്യ: ഹൈറുന്നിസ, മകൻ: ഫൈസാൻ, സാഹോദരങ്ങൾ: ഹമീദ് (റിയാദ്), ഹനീഫ, ഫൈസൽ ബാബു, ആയിഷ ഫിർദൗസ്, യൂസഫ്, അബ്ദുറഹ്മാൻ. റിയാദ് ഐ.സി.എഫ് വെൽഫയർ സമിതിയുടെ കീഴിൽ മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാൻ ശ്രമം പുരോഗമിക്കുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share