സൗദിയിൽ റോഡുകളിൽ വിള്ളലുകളും മുഴകളും രൂപപ്പെട്ടു – വീഡിയോ

സൌദിയിൽ റോഡുകളിൽ പെട്ടെന്ന് വിള്ളലുകളും മുഴകളും രൂപപ്പെട്ടു. കൂടാതെ റോഡിൻ്റെ ഉപരിതലത്തിൽ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്.

ഹഫ്ർ അൽ-ബാതിൻ ഗവർണറേറ്റിന്റെ മധ്യഭാഗത്തുള്ള പ്രധാന തെരുവുകളിലൊന്നിലാണ് റോഡിൽ മുഴകളും വിള്ളലുകളും ഉണ്ടായത്. ഇതിനെ തുടർന്ന് വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെട്ടു.

രണ്ട് ദിവസം മുമ്പ് കിംഗ് ഖാലിദ് സ്ട്രീറ്റിൽ ഉയർച്ചയും വിള്ളലുകളും ഉണ്ടായിട്ടുണ്ടെന്നും കാരണം ഇതുവരെ അറിവായിട്ടില്ലെന്നും ഗവർണറേറ്റ് സെക്രട്ടേറിയറ്റിന്റെ ഔദ്യോഗിക വക്താവ് സൗദ് അൽ-സക്രി പറഞ്ഞു.

കാൽനടയാത്രക്കാരുടെയും വാഹനങ്ങളുടേയും സുരക്ഷ ഉറപ്പാക്കാനായി മുനിസിപ്പാലിറ്റി റോഡ് അടച്ചതായി അദ്ദേഹം വിശദീകരിച്ചു. കൂടാതെ റോഡിലെ വിള്ളലുകളും ഉയർച്ചകളും ഉണ്ടായതിന് പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ വിദഗ്ധർ സൈറ്റിൽ കുഴിക്കൽ ജോലികൾ ആരംഭിച്ചിട്ടുണ്ട്.

വീഡിയോ കാണാം

 

Share