വീണ്ടും അപകടം; കുവൈത്തിൽ നിന്ന് ഉംറക്കെത്തിയ മറ്റൊരു ഇന്ത്യൻ സംഘം കൂടി അപകടത്തിൽപ്പെട്ടു, രണ്ട് പേർ മരിച്ചു

സൌദി അറേബ്യയിൽ ഉംറ സംഘം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് രണ്ട് പേർ മരിച്ചു. കുവൈത്തിൽ നിന്ന് ഉംറ നിർവഹിക്കാനെത്തിയ രാജസ്ഥാൻ ഉദൈപൂർ സ്വദേശികളാണ് വെള്ളിയാഴ്ച അപകടത്തിൽ പെട്ടത്. രാജസ്ഥാൻ ഉദൈപൂർ സ്വദേശികളായ ഷമീം ഫക്രുദീൻ (56), അബ്ബാസ് മുസ്തഫ ബില്ലാഹ് (19) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ ഖബറടക്കിയതായി കെഎംസിസി ഉനൈസ സെൻട്രൽ കമ്മിറ്റി നേതൃത്വം അറിയിച്ചു. പരിക്കേറ്റ രണ്ട് പേർ ചികിത്സയിലുണ്ട്.

ഇവർ സഞ്ചരിച്ചിരുന്ന വാഹനം അൽ റാസിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള നബ്ഹാനിയ്യയിൽ വെച്ചാണ് അപകടത്തിൽ പെട്ടത്. മൂന്ന് വാഹനങ്ങളിലായി 12 പേര് അടങ്ങുന്ന സംഘം ഉംറ നിർവഹിക്കാനായി കുവൈത്തിൽ നിന്ന് എത്തിയതായിരുന്നു. ഇതിൽ പജീറോ വാഹനമാണ് ഖസീം നബാനിയ മദീന ഹൈവേയിൽ വെച്ച് അപകടത്തിൽ പെട്ടത്.

ഉനൈസ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെൽ ഫെയർ വിങ്ങും അൽ റാസ്സ് ഏരിയ കമ്മിറ്റിയും ചേർന്ന് നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കി. ഖലീഫ അൽ ശയാ മസ്ജിദിൽ വെച്ച് മയ്യിത്ത് നമസ്കരിച്ച ശേഷം മക്ബറത്തുറാസിൽ മറവ് ചെയ്തു.

അപകടം സംഭവിച്ച ദിവസം മുതൽ മറവ് ചെയ്യുന്നത് വരെയുള്ള എല്ലാപ്രവർത്തനങ്ങൾക്കും കെഎംസിസി ഉനൈസ സെൻട്രൽ കമ്മിറ്റി നേതൃത്വം വഹിച്ചു. അൽ റാസ് ഏരിയ നേതാക്കളായ ഷുഹൈബ്, യാക്കൂബ്, ശിഹാബ്, റിയാസ്, ഫസൽ, ഫിറോസ് എന്നിവർ ആദ്യാവസാനം വരെ ഉണ്ടായിരുന്നു.

കുവൈത്തിൽ നിന്നെത്തിയ ഉംറ സംഘം അപകടത്തിൽപ്പെട്ട് ഇന്ത്യക്കാർ മരിക്കുന്ന രണ്ടാമത്തെ സംഭവാണിത്. രണ്ട് അപകടങ്ങളും സംഭവിച്ചത് വെള്ളിയാഴ്ചയാണ്. കഴിഞ്ഞ വെള്ളിയാഴ്ച മഹാരാഷ്ട്ര പൂനെ സ്വദേശി മെഹ്ദി സാബിര്‍ താജ് (43), ഭാര്യ ബാത്തൂല്‍ സാബിര്‍ (38), എന്നിവർ മരിച്ചതായ വാർത്ത അൽപ സമയം മുമ്പാണ് പുറത്ത് വന്നത്. അതിന് തൊട്ടുപിറകെയാണ് മറ്റൊരു ദുരന്തവാർത്ത കൂടി എത്തിയത്.

 

കുവൈത്തിൽ നിന്ന് ഉംറക്ക് പുറപ്പെട്ട ഇന്ത്യൻ സംഘം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു; ദമ്പതികൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!