കുവൈത്തിൽ നിന്ന് ഉംറക്ക് പുറപ്പെട്ട ഇന്ത്യൻ സംഘം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു; ദമ്പതികൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

കുവൈത്തിൽ നിന്ന് മക്കയിലേക്ക് ഉംറക്ക് വരികയായിരുന്ന തീർഥാടക സംഘം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ട് ദമ്പതികൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മഹാരാഷ്ട്ര പൂനെ സ്വദേശി മെഹ്ദി സാബിര്‍ താജ് (43), ഭാര്യ ബാത്തൂല്‍ സാബിര്‍ (38), എന്നിവരാണ് മരിച്ചത്. മുംബൈ കാണ്ടിവിളി വൊഹ്‌റ കോളനി സ്വദേശിയാണ് ഭാര്യ.

ഇവരോടൊപ്പം യാത്ര ചെയ്തിരുന്ന ഇവരുടെ മകൻ അലി മെഹ്ദി, ഡ്രൈവര്‍ അബ്ബാസ്, ഭാര്യ ഫാത്തിമ എന്നിവര്‍ക്ക് അപകടത്തിൽ നിസാരപരിക്കേറ്റിട്ടുണ്ട്. എന്നാൽ ഇവരുടെ പരിക്ക് ഗരുരതരമല്ലെന്നാണ് പ്രാഥമിക വിവരം.

വെള്ളിയാഴ്ച രാത്രി സൌദിയിലെ അല്‍ഹസക്കടുത്ത് അല്‍റഫീഅ റോഡിലെ ഹഫറുല്‍ അതശ് മരുഭൂമിയിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാര്‍ മറിയുകയായിരുന്നു.

അല്‍റഫീഅ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ഇന്ന് ഖബറടക്കി. റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, വൈസ് ചെയര്‍മാന്‍ മഹബൂബ്, നസീര്‍ മറ്റത്തൂര്‍ എന്നിവര്‍ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share

One thought on “കുവൈത്തിൽ നിന്ന് ഉംറക്ക് പുറപ്പെട്ട ഇന്ത്യൻ സംഘം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു; ദമ്പതികൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

Comments are closed.

error: Content is protected !!