തട്ടികൊണ്ടുപോകൽ കേസിൽ ട്വിസ്റ്റ്; കാമുകിക്ക് പങ്കില്ലെന്ന് പ്രവാസി, പുതിയ വെളിപ്പെടുത്തലുമായി യുവാവ്
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് തന്നെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതിന്റെ സൂത്രധാരന്‍ ഡ്രൈവര്‍ രാജേഷും സംഘവുമാണെന്ന വെളിപ്പെടുത്തലുമായി പ്രവാസി യുവാവ് മുഹൈദിന്‍. കാമുകിക്ക് ഇതില്‍ പങ്കില്ലെന്നും മുഹൈദിന്‍ വ്യക്തമാക്കി. പണം തട്ടിയെടുത്തതിന് ശേഷം രാജേഷ് മർദിച്ചെന്നും മുഹിയുദ്ദീൻ പറഞ്ഞു. രാവിലെ പെൺസുഹൃത്തിന്‍റെ മാതാപിതാക്കളുമായി സംസാരിച്ചിരുന്നെന്നും തന്നെ മർദിച്ചവർക്കെതിരെ നിയമനടപടി വേണമെന്നാവശ്യപ്പെട്ട് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ സുഹൃത്തിനെ രാജേഷും സംഘവും ഉപയോഗിക്കുവായിരുന്നുവെന്നും മുഹിയുദ്ദീൻ കൂട്ടിച്ചേർത്തു.
തമിഴ്‌നാട് തക്കല സ്വദേശിയായ മുഹൈദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കാമുകി ഇന്‍ഷ, സഹോദരന്‍ ഷഫീഖ് എന്നിവരുള്‍പ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍ഷയാണ് ഒന്നാം പ്രതി. മുഹൈദിനും ഇന്‍ഷയും ഗള്‍ഫില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നുവെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം.
എന്നാല്‍ ഇന്‍ഷയ്ക്ക് തട്ടിക്കൊണ്ടുപോകലില്‍ പങ്കില്ലെന്ന് അറിയിച്ച് മുഹൈദിന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഒരു കോടി രൂപയാണ് രാജേഷ് കുമാര്‍ ആവശ്യപ്പെട്ടത്. തന്റെ അക്കൗണ്ടില്‍ നിന്നും സുഹൃത്തുക്കളും അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്തതായും മുഹൈദിന്‍ പറഞ്ഞു.
ഇന്‍ഷയാണ് ഇതിലെ മുഖ്യസൂത്രധാരിയെന്ന് പോലീസ് പറഞ്ഞല്ലോ എന്ന് ചോദിച്ചപ്പോള്‍ ഇന്‍ഷ അത്തരത്തിലുള്ള ഒരു പെണ്ണല്ല എന്നായിരുന്നു മുഹൈദിന്‍ പ്രതികരിച്ചത്. ‘രാജേഷ് കുമാറാണ് പ്രധാന സൂത്രധാരന്‍. തന്നെ മര്‍ദിച്ചത് ഇന്‍ഷ കണ്ടിട്ടില്ല’ എന്നും മുഹൈദിന്‍ വ്യക്തമാക്കി.
എന്നാൽ യുവാവിനെ കാമുകിയും സംഘവും ചേർന്ന് തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയെന്നായിരുന്നു പൊലീസ് വിശദീകരണം. കേസില്‍ യുവതി ഉള്‍പ്പെടെ ഏഴ് പ്രതികളുണ്ടെന്നും മുഖ്യപ്രതിയായ യുവാവിൻ്റെ കാമുകി ഇന്‍ഷ, സഹോദരന്‍ ഷെഫീഖ് എന്നിവരുള്‍പ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തതായും ഒരാളെ കൂടി ഇനി പിടികൂടാനുണ്ടെന്നുമായിരുന്നു പോലീസ് അറിയിച്ചിരുന്നത്.
സഹോദരന്‍ ഉള്‍പ്പെടെ ആറു പേരുമായി വിമാനത്താവളത്തിലെത്തിയാണ് ഇന്‍ഷ കാമുകനായ തക്കല സ്വദേശി മുഹൈദിന്‍ അബ്ദുള്‍ ഖാദറിനെ തട്ടിക്കൊണ്ടുപോയതെന്നും, രണ്ട് ദിവസത്തോളം ചിറയന്‍കീഴിലെ റിസോട്ടില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി ഇയാളുടെ അക്കൗണ്ടില്‍നിന്ന് പ്രതികള്‍ 15.70 ലക്ഷം രൂപ തരപ്പെടുത്തുകയായിരുന്നുവെന്നുമായിരുന്നു പോലീസ് വിശദീകരിച്ചത്. പണത്തിന് പുറമേ ഇയാളുടെ കൈവശമുണ്ടായിരുന്ന അഞ്ച് പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണും സംഘം കവര്‍ന്നിരുന്നു. രണ്ട് മുദ്രപ്പത്രത്തില്‍ നിര്‍ബന്ധിച്ച് ഒപ്പിട്ടുവാങ്ങിയിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഈ മാസം 22-നാണ് കേസിനാസ്പദമായ സംഭവം. അബ്ദുള്‍ ഖാദര്‍ തിരുവനനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. അബ്ദുള്‍ ഖാദറും ഇന്‍ഷയും ഗള്‍ഫില്‍ ഒന്നിച്ചായിരുന്നു താമസം. ഇരുവരും നേരത്തെ വിവാഹമോചിതരായ ശേഷമാണ് ഒന്നിച്ചുതാമസം തുടങ്ങിയത്. അടുത്തിടെ ബന്ധത്തില്‍ നിന്ന് യുവാവ് പിന്‍മാറിയതോടെ യുവതിക്ക് വൈരാഗ്യമായി. ബന്ധം അവസാനിപ്പിക്കാന്‍ നഷ്ടപരിഹാരമായി ഒരുകോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവാവ് പണം നല്‍കാന്‍ വിസമ്മതിച്ചതാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചതെന്നും പൊലീസ് വിശദീകരിച്ചിരുന്നു.
വിമാനത്താവളത്തില്‍നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി ചിറയന്‍കീഴിലെ റിസോട്ടില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവ് 50 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മോചിപ്പിച്ചത്. സ്‌കൂട്ടറില്‍ തിരുവനന്തപുരം വിമാനത്താവള പരിസരത്തെത്തിച്ച ശേഷം ഇറക്കിവിടുകയായിരുന്നുവെന്നും പൊലീസ് ഇന്ന് പറഞ്ഞിരുന്നു.
എന്നാൽ കേലിലെ ഒന്നാം പ്രതിയായ ഇൻഷ എന്ന യുവതിക്ക് സംഭവത്തിൽ പങ്കിലെന്നാണ് ഇപ്പോൾ പ്രവാസി യുവാവിൻ്റെ വാദം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273