മോഷ്ടിക്കാനെത്തി. പണം കിട്ടാത്തതിനാൽ പോസ്റ്റ് ഓഫീസ് കത്തിച്ചു. പ്രതി അറസ്റ്റിൽ

തൃശൂര്‍:പെരിങ്ങോട്ടുകരയില്‍ പോസ്റ്റ് ഓഫീസിന് തീയിട്ട പ്രതി അറസ്റ്റിലായി.വാടാനപ്പള്ളി സ്വദേശി സുഹൈലാണ് കസ്റ്റഡിയിലായത്.ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും ഇരിങ്ങാലക്കുട പൊലീസ് പറഞ്ഞു.

ഫെബ്രുവരി രണ്ടിന് രാത്രിയാണ് സംഭവം നടന്നത്. പോസ്റ്റ് ഓഫീസിന് അകത്ത് മോഷ്ടിക്കാനായി കടന്ന ഇയാള്‍ക്ക് ലോക്കറില്‍നിന്ന് പണം എടുക്കാന്‍ സാധിച്ചില്ല. ഇതില്‍ പ്രകോപിതനായ സുഹൈല്‍ അവിടെയുണ്ടായിരുന്ന മണ്ണെണ്ണ ഒഴിച്ച്‌ ഓഫീസിന് തീയിടുകയായിരുന്നു. തീപിടുത്തത്തിൽ പ്രധാനപ്പെട്ട രേഖകളെല്ലാം കത്തി നശിച്ചിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Share