‘ഇനി രാഷ്ട്രീയ നേതാക്കൾക്ക് സംഭാവനയില്ല’, രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുന്നുവെന്ന് പ്രവാസി വ്യവസായി

കേരളത്തിലെ ദുരിതാശ്വാസ നിധി തട്ടിപ്പിനെ കുറിച്ച വാർത്തകളുടെ പശ്ചാത്തലത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രവാസി വ്യവസായി കെ.ജി. എബ്രഹാം. പ്രളയ ദുരിതാശ്വാസത്തിനായി നൽകിയ ഫണ്ട് അർഹരി​ലേക്ക് എത്തിയില്ലെന്നും, ഇനി ഒരു രാഷ്ട്രീയ പാർട്ടികൾക്കും സംഭാവന നൽകില്ല എന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്. സംഭാവന നൽകിയ പണമെല്ലാം വെള്ളത്തിൽ ഒലിച്ചുപോയി. അടച്ചിടുന്ന വീടുകൾക്ക് നികുതി ചുമത്തുന്നത് സർക്കാറിന്റെ അഹങ്കാരമാണെന്നും ഇടതുപക്ഷത്തിന് വോട്ടു ചെയ്ത താൻ വിഡ്ഢിയാക്കപ്പെട്ടു എന്നും കെ.ജി. എബ്രഹാം പറഞ്ഞു.

രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്. അടച്ചിട്ട വീടുകൾക്ക് അധിക നികുതി ചുമത്തിയത് സർക്കാരിന്റെ അഹങ്കാരമാണ്. ഇടതുപക്ഷത്തിന് വോട്ട് ചെയ്തതിൽ ഇന്ന് പശ്ചാത്താപിക്കുന്നുവെന്നും കെ ജി എബ്രഹാം പറഞ്ഞു.

‘ഇനി താൻ ഭാവിയിൽ ഒരു രാഷ്ട്രീയക്കാരനും ഒന്നും കൊടുക്കില്ല. നമ്മളെ ചൂഷണം ചെയ്യുകയാണ്. എന്റെ ദേഷ്യം പ്രകടിപ്പിക്കുകയാണ്. പ്രവാസികളില്ലെങ്കിൽ കേരളം എങ്ങനെ ജീവിക്കും? എന്നിട്ടാണ് ചൂഷണം. ഒരു വീട് അധികം ഉണ്ടെങ്കിൽ അധിക നികുതി ഏർപ്പെടുത്തുന്നു. എന്നിട്ട് ഇവരോനോരുരുത്തനും പിരിക്കാനും നമ്മളെ കൊണപ്പെടുത്താനും എന്ന് പറഞ്ഞിട്ട് ഇവിടെ വരുകയാ. ദിസ് ഈസ് ടൂ മച്. ഒരു വോട്ട് ഞാൻ ഇടതുപക്ഷത്തിന് ചെയ്തിട്ടുണ്ട്. ഇപ്പോൾ ഞാനൊരു മണ്ടനാക്കപ്പെട്ടു. എന്തൊരു അഹങ്കാരമാണിത്. ഗൾഫുകാരെയല്ലാതെ മറ്റാരെയും ഇവർക്ക് ചൂഷണം ചെയ്യാൻ കഴിയില്ല,’- എന്നും കെജി എബ്രഹാം പറഞ്ഞു.

കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് എൻ.ബി.ടി.സി സംഘടിപ്പിച്ച ‘വിന്റർ കാർണിവൽ-2023’ ൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എൻ.ബി.ടി.സി മാനേജിങ് ഡയറക്ടറായ കെ.ജി. എബ്രഹാം.

“ഇനി ഒരു പാർട്ടികൾക്കും സംഭാവന നൽകില്ല, പ്രവാസികളെ വിഡ്ഢികളാക്കുകയും, ചൂഷണം ചെയ്യുകയുമായിരുന്നു എല്ലാവരും. പ്രവാസികളുടെ പണം കേരളത്തിൽ വന്നില്ലെങ്കിൽ എങ്ങനെ കേരളം ജീവിക്കും? എന്നിട്ട് ഇവർ ഒരു വീട് വെച്ചുപോയെങ്കിൽ അത് അടച്ചിടുന്നങ്കിൽ അതിന് അധിക നികുതി ഏർപ്പെടുത്തുന്നു. ഇത് അഹങ്കാരമാണ്. ഗൾഫുകാരെ അല്ലാതെ ആരെയും ഇങ്ങനെ ചൂഷണം ചെയ്യാനാകില്ല. നാട്ടിൽ ഒരു ചാക്ക് അരി തനിയെ ഇറക്കാമെന്ന് വെച്ചാൽ സമ്മതികില്ല, അതിന് വേറെ പണം നൽകണം. ഇതിനെതിരെ എല്ലാവരും ഒരുമിക്കണം. അല്ലെങ്കിൽ കേരളം വിടണമെന്ന് തന്നെയാണ് ഞാൻ പറയുന്നത്”; കെ.ജി. എബ്രഹാം അഭിപ്രായപ്പെട്ടു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!