സൗദി സ്ഥാപക ദിനം; രാജ്യത്തുടനീളം വൈവിധ്യമാർന്ന പരിപാടികൾ. സൗജന്യ പ്രവേശനം. ഓരോ പ്രദേശത്തേയും പരിപാടികളെ കുറിച്ചറിയാം
സൗദി സ്ഥാപക ദിനാഘോഷത്തിൻ്റെ ഭാഗമായി രാജ്യത്തുടനീളം വൈവിധ്യമാർന്ന പരിപാടികൾ, ഘോഷയാത്ര, കരിമരുന്ന്, എയർഷോ, കലാവിരുന്നുകൾ തുടങ്ങി നിരവധി പരിപാടികളാണ് സൌദിയിലുടനീളം ഒരുക്കിയിട്ടുള്ളത്. ഒരാഴ്ചയോളം ആഘോഷ പരിപാടികൾ നീണ്ട് നിൽക്കും.
കഴിഞ്ഞ വർഷം മുതൽ ആഘോഷിക്കാനാരംഭിച്ച സൗദി സ്ഥാപക ദിനം ഈ വർഷം മുതൽ വിപുലമാക്കുകയാണ്. സ്ഥാപക ദിനമായ ഫെബ്രുവരി 22 ബുധനാഴ്ച ഔദ്യോഗിക അവധിയാണ്. വ്യാഴാഴ്ച സ്വകാര്യ മേഖലയിലെ കൂടുതൽ സ്ഥാപനങ്ങൾ ജീവനക്കാർക്ക് അവധി നൽകിക്കഴിഞ്ഞു. ഇതോടെ ചിലർക്ക് തുടരെ നാല് ദിനം ആഘോഷമാണ്.
റിയാദ് ജിദ്ദ ദമ്മാം എന്നിവക്ക് പുറമെ സൗദിയിലെ എല്ലാ പ്രവിശ്യകളിലും ആഘോഷമുണ്ട്. ജനറൽ എന്റർടെയ്‌മെന്റ് അതോറിറ്റി പരിപാടികളുടെ വിശദമായ പട്ടിക പുറത്ത് വിട്ടിട്ടുണ്ട്. മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് 1727 ൽ ഇമാം മുഹമ്മദ് ബിൻ സൗദിന്റെ നേതൃത്വത്തിൽ റിയാദിലെ ദിരിയ്യ ആസ്ഥാനമായി ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിതമായതാണ് ഫൗണ്ടിങ് ഡേ ആയി ആഘോഷിക്കുന്നത്.
ഓരോ പ്രവിശ്യകളിലും നടക്കുന്ന ആഘോഷ പരിപാടികളുടെ വിശദാംശങ്ങളറിയാൻ താഴെയുള്ള ലിങ്കിൽ അമർത്തുക.
https://www.foundingday.sa/en/events
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273