താമസിക്കുന്ന കെട്ടിടത്തിൻ്റെ പതിനൊന്നാം നിലയിൽ നിന്നും വീണ് മലയാളി വിദ്യാർഥി മരിച്ചു

മനാമ: ബഹ്റൈനിൽ പതിനൊന്നാം നിലയിൽ നിന്ന് വീണ് മലയാളി വിദ്യാർഥി മരിച്ചു.  കണ്ണൂർ പഴയങ്ങാടി മുട്ടം വെള്ളച്ചാൽ സ്വദേശി ഷജീറിന്റെ മകൻ സയാൻ അഹമ്മദ് ആണ് മരിച്ചത്.  15 വയസ്സായിരുന്നു. ജുഫൈറിലെ അപാർട്ട്മെന്റിന്റെ പതിനൊന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് വീണാണ് മരണം.

ബഹ്‌റൈൻ ന്യൂ മില്ലേനിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു. ബഹ്‌റൈനിൽ ബിസിനസ് നടത്തിവരുന്ന ഷജീറും കുടുംബം അടുത്തിടെയാണ്  ഒമാനിൽ നിന്ന് ബഹ്റൈനിലേയ്ക്ക് മാറിയത്. ശനിയാഴ്ച വൈകീട്ടാണ് അപകടം. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിലാണുള്ളത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share