സൗദിയിൽ റിക്ടർ സ്‌കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു

സൗദിയിൽ ഭൂചലനം അനുഭവപ്പെട്ടതായി സൗദി ജിയോളജിക്കൽ സർവേയുടെ ദേശീയ ഭൂകമ്പ നിരീക്ഷണ വിഭാഗം അറിയിച്ചു. ഇന്ന് രാവിലെ (ഞായർ) 7:55 ന് റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 

സൗദി-ഒമാൻ അതിർത്തിയിൽ നിന്നും 240 കി.മീ അകലെയാണ് ഭൂചലനമുണ്ടായതെന്ന് ജിയോളജിക്കൽ സർവേയുടെ ഔദ്യോഗിക വക്താവ് താരിഖ് അബ അൽ ഖൈൽ പറഞ്ഞു.

ഭൂകമ്പ തീവ്രത ഭൂപടത്തിന്റെ ഫലത്തെ അടിസ്ഥാനമാക്കി, ഈ ഭൂചലനം സൗദി ദേശങ്ങളിൽ ഒരു സ്വാധീനവും ചെലുത്തുന്നില്ലെന്നും  അപകടകരമല്ലെന്നും അദ്ദേഹം പറഞ്ഞു.

ആശങ്കപ്പെടേണ്ട സാഹചര്യം  ഇല്ലെന്നും 291 ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങൾ ഉപയോഗിച്ച് രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ശാസ്ത്രീയ രീതിയിൽ ഭൂചലനം സംബന്ധിച്ച് ശക്തമായി നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് (ഞായറാഴ്ച) പ്രാദേശിക സമയം രാവിലെ 7.55ന് ഒമാനിലെ​ ദുകത്ത്​ റിക്​ടർ ​സ്​കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. നേരിയ തോതിലുള്ള ശബ്​ദം അനുഭവപ്പെട്ടതായി പരിസരവാസികൾ പറഞ്ഞെങ്കിലും മറ്റു അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!