സൗദി അൽ നസർ ക്ലബ്ബിന് വേണ്ടി റൊണാൾഡോ അണിയുക ഏഴാം നമ്പർ ജേഴ്സി

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പോർച്ചുഗീസ് ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസർ ക്ലബ്ബുമായി കരാറൊപ്പിട്ടതോടെ, അത്യാവേശത്തിലാണ് സൌദിയിലെ ഫുട്ബോൾ പ്രേമികളും റൊണാൾഡോ ആരാധകരും. ഇന്നലെ സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിൽ നടന്ന ചടങ്ങിലാണ് 2025 വരെ നീളുന്ന രണ്ടര വർഷത്തെ കരാറിൽ താരം ഒപ്പുവെക്കുന്നത്.

“ഈ കരാർ ഒരു പുതിയ ചരിത്ര അധ്യായം രചിക്കുന്നതിനേക്കാൾ മഹത്തരമാണ്. ഈ കളിക്കാരൻ ലോകത്തിലെ എല്ലാ അത്‌ലറ്റുകൾക്കും യുവാക്കൾക്കും ഒരു വലിയ മാതൃകയാണ്.. അദ്ദേഹത്തോടൊപ്പം അൽ-നാസറിൽ, ഞങ്ങൾ നീങ്ങും. ക്ലബ്ബിനും സൗദി സ്‌പോർട്‌സിനും ഭാവി തലമുറയ്‌ക്കും കൂടുതൽ വിജയങ്ങൾ നേടുന്നതിനായി മുന്നോട്ട് പോകും” എന്ന് കരാർ ഒപ്പിടൽ ചടങ്ങിന് ശേഷം അൽ-നാസർ ക്ലബ്ബ് പ്രസിഡന്റ് അൽ മുഅമ്മർ പറഞ്ഞു.

‘ലോകത്തിലെ ഏറ്റവും മികച്ച കായിക താരം’ എന്നാണ് അൽ നസ്ർ ക്ലബ് അധികൃതർ ഒരാർ ഒപ്പുവെക്കുന്ന വേളയിൽ റൊണാൾഡോയെ വിശേഷിപ്പിച്ചത്. അൽ നസ്ർ ക്ലബ്ബിന്റെ ഏഴാം നമ്പർ ജേഴ്‌സി അണിഞ്ഞായിരിക്കും റൊണാൾഡോ അൽ നസറിന് വേണ്ടി കളിക്കുക.

‘മറ്റൊരു രാജ്യത്ത് ഫുട്ബാൾ കളിക്കുന്നതും, ടീമിനെ പുതിയ വിജയങ്ങൾ നേടാൻ സഹായിക്കുന്നതും ഞാൻ ആഗ്രഹിക്കുന്നുവെന്ന്’ കരാർ ഒപ്പിട്ട ശേഷം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി റൊണാൾഡോ വ്യക്തമാക്കി.

സൗദി കായിക മന്ത്രിയും സൗദി ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽ-ഫൈസൽ കരാറിനെ പ്രശംസിച്ചുകൊണ്ട്  തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഇങ്ങനെ പറഞ്ഞു: “ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ സൌദിയിൽ തന്റെ പുതിയ കരിയർ ആരംഭിക്കാൻ പോകുന്നതിൽ സന്തോഷം. ക്രിസ്റ്റ്യാനോക്ക് സൗദിയിലേക്ക് സ്വാഗതംതം.. ബാക്കിയുള്ളവരെ ഞങ്ങൾ പിന്തുണയ്ക്കും. ഞങ്ങളുടെ ക്ലബ്ബുകൾ  അന്താരാഷ്‌ട്ര താരങ്ങളുമായി ഉടൻ തന്നെ ഗുണപരമായ ഇടപാടുകൾ നടത്തും”.

മാഞ്ചസ്റ്റർ യുനൈറ്റഡ് ക്ലബുമായി കരാർ റദ്ദാക്കിയതു മുതൽ ഒരു ക്ലബ്ബിലും ചേരാതെ ക്രിസ്റ്റ്യാനോ സ്വതന്ത്രനായി തുടരുകയായിരുന്നു. ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്ബാൾ മത്സരത്തിനിടെയായിരുന്നു റൊണാള്‍ഡോയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും തമ്മിലുള്ള കരാര്‍ ഇരുകൂട്ടരുടെയും ഉഭയസമ്മതപ്രകാരം അവസാനിപ്പിച്ചത്.

ക്ലബ്ബിനെയും കോച്ചിനെയും ക്ലബ് ഉടമകളെയും രൂക്ഷമായി വിമര്‍ശിച്ച് റൊണാള്‍ഡൊ നല്‍കിയ ഒരു അഭിമുഖമായിരുന്നു മാഞ്ചസ്റ്റര്‍ യുനൈറ്റഡും റൊണാൾഡോയും തമ്മിലുള്ള വേർപിരിയലിലേക്ക് എത്തിച്ചത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

ഇതുംകൂടി വായിക്കുക..

 

പോർച്ചുഗീസ് ടീം ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റോണാൾഡോ സൗദിയിലെ അൽ നസർ ക്ലബ്ബുമായി കരാർ ഒപ്പുവെച്ചു

 

 

Share
error: Content is protected !!