രാത്രി പിന്നിലൂടെയെത്തി കടന്നു പിടിച്ചു, ‘സ്വര്‍ണം എടുത്തോളൂ, കൊല്ലരുത്’: കരഞ്ഞ് പറഞ്ഞിട്ടും തലക്കടിച്ചു; വനിതാ ഗേറ്റ് കീപ്പർക്ക് നേരെ ക്രൂരമായ ആക്രമണം

കൊല്ലം/തെങ്കാശി: തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ മലയാളി റെയില്‍വേ ഗേറ്റ് കീപ്പര്‍ക്ക് നേരേ ക്രൂരമായ ആക്രമണം. തെങ്കാശി പാവൂര്‍ഛത്രം റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കൊല്ലം സ്വദേശിയായ യുവതിയാണ് ആക്രമണത്തിനിരയായത്. റെയില്‍വേ ട്രാക്കിലൂടെ യുവതിയെ വലിച്ചിഴച്ച അക്രമി, ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി തിരുനെല്‍വേലിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരി വീട്ടിലേക്ക് ഫോണ്‍ചെയ്യുന്നതിനിടെയാണ് അക്രമി എത്തിയത്. യുവതിയുടെ മുഖത്ത് കല്ലുകൊണ്ടിടിച്ച ഇയാള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. റെയില്‍വേ ട്രാക്കിലൂടെ വലിച്ചിഴയ്ക്കുകയും ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിച്ചു. എന്നാല്‍ യുവതി നിലവിളിച്ചതോടെ അക്രമി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.

ഗേറ്റ് കീപ്പറുടെ മുറിയില്‍ നിൽക്കുകയായിരുന്ന വനിതയെ പിന്നില്‍ക്കൂടി എത്തിയ ആക്രമി കടന്നു പിടിക്കുകയായിരുന്നു. ആക്രമിയില്‍നിന്നു രക്ഷപെടാനായി സ്വര്‍ണ്ണം എടുത്തിട്ട് തന്റെ ജീവന്‍ തിരികെ തരണമെന്ന് യുവതി അപേക്ഷിച്ചിട്ടും ചെവിക്കൊണ്ടില്ല.

തെങ്കാശി – തിരുനെല്‍വേലി പാതയിലാണ് ഈ റെയില്‍വെ ഗേറ്റ്. എപ്പോഴും തിരക്കുള്ള സ്ഥലമാണിത്. ഗേറ്റിനോട് ചേര്‍ന്നു വീടുകളൊന്നുമില്ല. തെങ്കാശി എസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ഗുരുതരമായി പരിക്കേറ്റനിലയില്‍ കണ്ടെത്തിയ ജീവനക്കാരിയെ പിന്നീട് നാട്ടുകാരാണ് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെനിന്ന് തിരുനെല്‍വേലിയിലെ ആശുപത്രിയിലേക്ക് മാറ്റി.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!