ഡ്രൈവർ വിസയിലെത്തുന്നവർക്ക് മൂന്ന് മാസം വരെ നാട്ടിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാം

സൗദിയിൽ ഡ്രൈവർ വിസയിലെത്തുന്നവർക്ക് മൂന്ന് മാസം വരെ നാട്ടിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. നിശ്ചിത കാലാവധിക്കകം ലൈസൻസ് സ്വന്തമാക്കണം. നാട്ടിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാനുള്ള നിബന്ധനകളും ട്രാഫിക് വിഭാഗം വിശദീകരിച്ചു.

വിദേശങ്ങളില്‍ നിന്ന് ഡ്രൈവര്‍ വിസയില്‍ പുതുതായി സൗദിയിലേക്ക് വരുന്ന വിദേശികള്‍ക്കാണ് നാട്ടിലെ ലൈസൻസ് ഉപയോഗിക്കാൻ അനുവാദമുള്ളത്. റിക്രൂട്ട് ചെയ്ത വിസയിലെത്തിയതു മുതൽ മൂന്നു മാസം വരെ സൗദിയില്‍ വാഹനമോടിക്കാം. സൗദി പൗരന്മാരിലൊരാൾ ട്വിറ്ററിൽ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ തൊഴില്‍ വിസയില്‍ സൗദിയിലെത്തുന്ന വിദേശി ഡ്രൈവർ, സ്വന്തം നാട്ടിലെ ലൈസന്‍സ് അംഗീകൃത സ്ഥാപനം വഴി അറബിയിലേക്ക് വിവര്‍ത്തനം ചെയ്യണം. ലൈസൻസിൽ പറഞ്ഞ ഇനത്തിലുള്ള വാഹനം മാത്രമേ ഓടിക്കാവൂ. വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ ട്രാഫിക് നിയമ ലംഘനമായി കണക്കാകുമെന്നും ഡയറക്ട്രേറ്റ് മുന്നറിയിപ്പ് നൽകി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!