ധീരയായ നിന്നോട് തീരാത്ത ആരാധന’: കുഞ്ഞനുജനെ കാത്ത 7 വയസ്സുകാരിയോട് WHO മേധാവി – വിഡിയോ

തുർക്കിയിലും സിറിയയിലുമായുണ്ടായ ഭൂകമ്പത്തിന്റെ സങ്കടക്കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നിറയുകയാണ്. ഇരുരാജ്യങ്ങളിലുമായി ഇതുവരെ 15,000ത്തിലേറെ പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. മൂന്നു ദിവസം പിന്നിട്ടപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുകയാണ്. ഇക്കൂട്ടത്തിൽ ജീവനുള്ളവരുണ്ടാകുമെന്ന പ്രതീക്ഷ മങ്ങിത്തുടങ്ങി. കിടപ്പാടവും ഉറ്റവരെയും നഷ്ടപ്പെടവരുടെ കണ്ണീർക്കാഴ്ചകൾ പലതും പുറത്തുവരുന്നുണ്ട്.

 

 

എന്നാൽ സിറിയയിൽനിന്നു കഴിഞ്ഞദിവസം പുറത്തുവന്ന ഒരു ദൃശ്യം രക്ഷാപ്രവർത്തകർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്ന ഏഴു വയസ്സുള്ള പെൺകുട്ടി, തകർന്നുവീണ കോണ്‍ക്രീറ്റ് കഷ്ണം സഹോദരന്‍റെ തലയിൽ വീഴാതിരിക്കാൻ താങ്ങിപ്പിടിച്ചു കിടക്കുന്ന പെണ്‍കുട്ടിയുടെ വിഡിയോയാണ് വൈറലായത്. 17 മണിക്കൂറോളം ഇത്തരത്തില്‍ കഴിഞ്ഞ സഹോദരങ്ങളെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു.

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അഡാനം ഗബ്രിയേസസ്, ഐക്യരാഷ്ട്ര സംഘടനാ മേധാവി മുഹമ്മദ് സഫ ഉൾപ്പെടെയുള്ളവർ വിഡിയോ പങ്കുവച്ച് പെൺകുട്ടിയെ അഭിനന്ദിച്ചു ധീരയായ ഈ പെൺകുട്ടിയോട് അനന്തമായ ആരാധനയെന്നാണ് ഗബ്രിയേസസ് പറഞ്ഞത്. ‘‘17 മണിക്കൂറോളം അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടന്നപ്പോൾ രക്ഷിക്കാൻ അനുജന്റെ തലയിൽ കൈവച്ചുകിടക്കുന്ന ഏഴു വയസ്സുകാരി. ചിത്രം ആരും പങ്കുവയ്ക്കുന്നതായി കാണുന്നില്ല. അവൾ മരിച്ചാൽ ചിലപ്പോൾ എല്ലാവരും ഷെയർ ചെയ്യുമായിരുന്നു. പോസിറ്റിവിറ്റി പങ്കിടുക!”– മുഹമ്മദ് സഫ ട്വീറ്റ് ചെയ്തു.

 

 

60 മണിക്കൂറിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്നും കുട്ടിയ രക്ഷപ്പെടുത്തി.

 

 

നേരത്തെ, ഭൂകമ്പത്തിൽ തകർന്നടിഞ്ഞ സിറിയൻ പട്ടണത്തിലെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്നു നവജാത ശിശുവിനെ രക്ഷിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. രക്ഷാപ്രവർത്തകർ കണ്ടെത്തുമ്പോ‍ൾ കുഞ്ഞിന്റെ പൊക്കിൾക്കൊടി അമ്മയുടെ ജീവനറ്റ ശരീരത്തിൽനിന്നു വേ‍ർപ്പെട്ടിരുന്നില്ല. കുഞ്ഞിനു ജന്മം നൽകിയ ശേഷമാകണം ആ അമ്മ മരണത്തിനു കീഴടങ്ങിയത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു പിറന്ന് അധിക നേരമാകും മു‍ൻപു കുഞ്ഞിനെ കൈകളിലെടുക്കുന്ന രക്ഷാപ്രവർത്തകന്റെ വിഡിയോ സിറിയൻ മാധ്യമപ്രവർത്തക സെയ്ന എർഹെയാണു ട്വിറ്ററിൽ പങ്കുവച്ചത്.

 

 

കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ അതിജീവിച്ചവർക്കായി തിരച്ചിൽ തുടരുമ്പോൾ, തുർക്കിയിലെ ഹതായിൽ വിനാശകരമായ ഭൂകമ്പത്തിന്റെ ഫലമായി 50 മണിക്കൂറോളം അവശിഷ്ടങ്ങൾക്കടിയിൽ കിടന്ന ഒരു കുഞ്ഞിനെ രക്ഷിച്ച വീഡിയോയും ഇപ്പോ വൈറലാകുകയാണ്. കൊടു തണുപ്പിൽ 50 മണിക്കൂറുകളോളമാണ് ഈ പൈതൽ അതിജീവിച്ചത്. തലക്കും മുഖത്തും നേരിയ ചതവുകൾ പറ്റിയ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെടുത്തത്.

 

മനുഷ്യരെ മാത്രമല്ല, സഹജീവികൾക്കുള്ള രക്ഷാപ്രവർത്തനംകൂടിയാണ് ദുരന്തബാധിത പ്രദേശങ്ങളിൽ നടക്കുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!