മക്ക-മദീന ഹറമൈൻ എക്സ്പ്രസ് ട്രെയിൻ കാമ്പസിനുള്ളിൽ വാഹനപകടം. സംഭവത്തെ കുറിച്ച് ഹറമൈൻ എക്സ്പ്രസ് ട്രെയിൻ വിശദീകരണ പ്രസ്താവന ഇറക്കി.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ജിദ്ദ ഗവർണറേറ്റിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് റോഡ് കവലയിലാണ് അപകടം നടന്നത്. ഹറമൈൻ എക്സ്പ്രസ് ട്രെയിനിൻ കടന്ന് പോകുന്ന കാമ്പസിനുള്ളിലേക്ക് ഒരു വാഹനം മറിഞ്ഞ് കത്തിയമരുകയായിരുന്നു.

ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും പരിക്കേറ്റവരെ പ്രഥമശുശ്രൂഷ നൽകിയ ശേഷം ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അപകടത്തിൻ്റെ വിശദമായ കണക്കെടുപ്പുകളും റിപ്പോർട്ടുകളും തയ്യാറാക്കിയിട്ടുണ്ട്. അപകടം ട്രൈൻ ഗതാഗതത്തെയും ട്രൈയിനുകളുടെ സമയക്രമത്തേയും ബാധിച്ചിട്ടില്ലെന്ന് ഹറമൈൻ റെയിൽവേ അറിയിച്ചു.

 

അപകടം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ഉടൻ..

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273