രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേരെ കത്തിച്ചുകൊന്നു; പിന്നാലെ അക്രമിയും സ്വയം തീ കൊളുത്തി മരിച്ചു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേരെ വീട്ടില്‍ക്കയറി കത്തിച്ച് കൊന്നു. പിന്നാലെ സ്വയം ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ അക്രമിയും മരിച്ചു. തമിഴ്‌നാട്ടിലെ കടലൂര്‍ സെല്ലംകുപ്പത്താണ് ദാരുണ സംഭവം.

സദ്ഗുരു, തമിഴരസി(48) ഇവരുടെ എട്ടുമാസം പ്രായമുള്ള മകള്‍, സമീപവാസിയായ എട്ടുവയസ്സുകാരി എന്നിവരാണ് മരിച്ചത്. തമിഴരസിയുടെ സഹോദരി ധനലക്ഷ്മിയുടെ ഭര്‍ത്താവാണ് സദ്ഗുരു. ഇയാളാണ് വീട്ടിലുണ്ടായിരുന്നവരെ പെട്രോളൊഴിച്ച് തീകൊളുത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ധനലക്ഷ്മിക്കും സമീപവാസിയായ പ്രകാശിനും പൊള്ളലേറ്റിട്ടുണ്ട്. അന്‍പതുശതമാനത്തോളം പൊള്ളലേറ്റ ഇരുവരും കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഭര്‍ത്താവ് സദ്ഗുരുവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ധനലക്ഷ്മി ഒരുവര്‍ഷം മുന്‍പാണ് സഹോദരിയുടെ കടലൂരിലെ വീട്ടിലെത്തിയത്. ഈ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് സദ്ഗുരു ബുധനാഴ്ച തമിഴരസിയുടെ വീട്ടിലെത്തി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

പെട്രോളുമായി വീട്ടില്‍ അതിക്രമിച്ചുകയറിയ ഇയാള്‍ വീട്ടിലുണ്ടായിരുന്ന എല്ലാവരുടെയും ദേഹത്ത് പെട്രോളൊഴിച്ച ശേഷം സ്വന്തം ശരീരത്തിലും പെട്രോളൊഴിക്കുകയും തുടര്‍ന്ന് തീകൊളുത്തുകയുമായിരുന്നു. സംഭവത്തില്‍ കടലൂര്‍ ഓള്‍ഡ് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!