സുഡാൻ രക്ഷാദൗത്യം: മലയാളികളുൾപ്പെടെ 367 ഇന്ത്യക്കാരുടെ ആദ്യ സംഘം ഇന്ന് ഡൽഹിയിലെത്തും; മലയാളികളെ സംസ്ഥാന സർക്കാർ കേരളത്തിൽ എത്തിക്കും – വീഡിയോ

സുഡാനിൽനിന്നുള്ള മലയാളികളുടെ ആദ്യസംഘം ഇന്ന് ഡൽഹിയിലെത്തും. മലയാളികളെ സംസ്ഥാന സർക്കാരിന്റെ ചെലവിൽ കേരളത്തിൽ എത്തിക്കും. മലയാളികളുടെ താമസവും ഭക്ഷണവും കേരള ഹൗസിൽ ഏർപ്പാടാക്കുമെന്ന് കെ.വി.തോമസ് അറിയിച്ചു.

ആഭ്യന്തരയുദ്ധം തുടരുന്ന സുഡാനില്‍നിന്ന് ജിദ്ദയിൽ എത്തിച്ച 367  ഇന്ത്യൻ പൗരൻമാർ ഡൽഹിയിലേക്ക് യാത്ര തിരിച്ചു. രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്ന വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഇന്ത്യൻ സംഘത്തെ യാത്രയാക്കി. പോർട്ട് സുഡാനിൽ നിന്ന് ജിദ്ദയിൽ എത്തി വിശ്രമത്തിന് ശേഷം പ്രത്യേക വിമാനത്തിൽ യാത്ര തുടരുക ആയിരുന്നു. സൗദി എയർലൈൻസ് SV3620 ഇന്ന് രാത്രി  9 മണിയോടെ ഡൽഹിയിലെത്തും.

അഭിമാനവും ആഹ്ലാദവും നൽകുന്ന നിമിഷമെന്ന് വി. മുരളീധരൻ പ്രതികരിച്ചു. രക്ഷാ ദൗത്യത്തിന് എല്ലാവിധ സഹകരണങ്ങളും സൗകര്യങ്ങളും നൽകിയ സൗദി മന്ത്രാലയത്തിന് മന്ത്രി നന്ദി രേഖപ്പെടുത്തി.  ദൗത്യത്തെ ഓരോ ഘട്ടത്തിലും പിന്തുണയ്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വി.മുരളീധരൻ നന്ദി പറഞ്ഞു. നാവികസേനയുടെ ഐന്‍എസ് സുമേധയിലും വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. വി.മുരളീധരൻ നേതൃത്വം നൽകുന്ന ഉന്നതതല ദൗത്യസംഘം ജിദ്ദയിൽ തുടരുകയാണ്.

 

വീഡിയോ കാണുക..

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!