സൗദി ടീം അൽ-ഹിലാൽ ആദ്യമായി ക്ലബ് ലോകകപ്പ് ഫൈനലിലെത്തി; ഫൈനൽ മത്സരത്തിനുള്ള തയ്യാറെടുപ്പിനായി അൽ-ഹിലാൽ ടീം പുറപ്പെട്ടു – വീഡിയോ

ചൊവ്വാഴ്ച നടന്ന സെമി ഫൈനൽ മത്സരത്തിൽ ബ്രസീലിയൻ എതിരാളിയായ ഫ്ലെമെംഗോയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി സൌദിയുടെ  അൽ ഹിലാൽ ഫൈനലിലെത്തി. ചരിത്രത്തിലാദ്യമായാണ് ക്ലബ് ലോകകപ്പിന്റെ ഫൈനൽ മത്സരത്തിന് അൽ ഹിലാൽ യോഗ്യത നേടുന്നത്. 

മത്സരം ആരംഭിച്ച് 4 മിനിറ്റിനുശേഷം പെനാൽറ്റി കിക്കിലുടെ അൽ ഹിലാൽ താരം സലേം അൽ-ദോസരി നേടിയ ആദ്യ ഗോളോടെ ടീം മുന്നേറ്റം ആരംഭിച്ചു. 20-ാം മിനിറ്റിൽ തന്റെ കളിക്കാരൻ പെഡ്രോ നേടിയ ഗോളിലൂടെ ഫ്ലെമെംഗോ സമനില പിടിച്ചു,

ആദ്യ പകുതിയിൽ തന്നെ സാലിം അൽ ദോസരിയുടെ രണ്ടാം പെനാൽറ്റി കിക്കും,  ലൂസിയാനോ വിയെറ്റോയുടെ ക്ലോസ് റേഞ്ച് സ്‌ട്രൈക്കുകളും ഏഷ്യൻ ചാമ്പ്യൻമാരെ ക്ലബ് ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ സൌദി ടീമാക്കി ഉയർത്തി.

 

 

ബുധനാഴ്ച റബാത്തിലാണ് രണ്ടാം സെമിഫൈനൽ. ഇതിന് ശേഷം ശനിയാഴ്ചത്തെ ഫൈനൽ മത്സരത്തിൽ ആഫ്രിക്കൻ റണ്ണറപ്പായ ഈജിപ്തിന്റെ അൽ അഹ്‌ലിയെയോ യൂറോപ്യൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെയോ അൽ ഹിലാൽ നേരിടും.

 

 

ക്ലബ് ലോകകപ്പ് ഫൈനലിന് യോഗ്യത നേടിയതോടെ അൽ-ഹിലാൽ ടീമിലെ ഓരോ കളിക്കാരനും കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ-ഫൈസൽ 5,00,000 റിയാൽ വീതം പാരിതോഷികം പ്രഖ്യാപിച്ചു.

 

അൽ ഹിലാൽ ക്ലബ്ബിന്റെ ഓണററി അംഗമായ അൽ വലീദ് ബിൻ തലാൽ രാജകുമാരൻ, ക്ലബ് ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്ന അവസരത്തിൽ ഓരോ അൽ ഹിലാൽ കളിക്കാരനും 1 ദശലക്ഷം റിയാൽ വീതം പ്രതിഫലം നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

പ്രിൻസ് മൗലേ അബ്ദുല്ല സ്‌പോർട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തിൽ നടക്കുന്ന ക്ലബ് ലോകകപ്പിന്റെ ഫൈനൽ മത്സരത്തിനുള്ള തയ്യാറെടുപ്പിനായി അൽ-ഹിലാൽ ടീം പ്രതിനിധി സംഘം ഇന്ന് (ബുധൻ) മൊറോക്കൻ നഗരമായ ടാൻജിയറിൽ നിന്ന് തലസ്ഥാനമായ റബാറ്റിലേക്ക് പുറപ്പെട്ടു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!