സൗദിയിൽ താമസ സ്ഥലങ്ങളിൽ മോഷണം നടത്തിയ യുവതി ഉൾപ്പെടെ മൂന്ന് പ്രവാസികൾ അറസ്റ്റിൽ

സൌദിയിലെ റിയാദിൽ അപ്പാർട്ട്മെൻ്റുകളിൽ മോഷണം നടത്തിയ മൂന്ന് പ്രവാസികൾ അറസ്റ്റിലായി. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്. സ്വർണാഭരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും പണവും മോഷ്ടിച്ച കുറ്റത്തിന് റിയാദിലെ സെക്യൂരിറ്റി പട്രോളിംഗ് സംഘാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

പ്രതികളിൽ സിറിയൻ പൗരത്വമുള്ളവരാണെന്നും കുടിയിറക്കപ്പെട്ട ഗോത്രങ്ങളിൽ നിന്നുള്ളയാളാണെന്നും സുരക്ഷാ വിഭാഗം സ്ഥിരീകരിച്ചു. കൂടാതെ പ്രതികളിൽ ഒരാൾ സ്ത്രീയാണെന്നും സുരക്ഷാ പട്രോളിംഗ് ഉദ്യോഗസ്ഥർ പറഞ്ഞു. മോഷണ വസ്തുക്കൾ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത തൊണ്ടി മുതലുകളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു.

പ്രതികളെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ പതിവ് നടപടികൾ സ്വീകരിക്കുകയും അവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തുവെന്നും അധികൃതർ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!