നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടപ്പിലാക്കുന്ന ഡിജി യാത്ര പദ്ധതിയുടെ ആദ്യഘട്ട പരീക്ഷണം പൂർത്തിയായി. വിമാനത്താവളം സന്ദർശിച്ച കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സിയാലിന്റെ സൗകര്യങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ചു.
സിയാലിന്റെ ഐ.ടി വിഭാഗം സ്വന്തമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ ആണ് ഡിജി യാത്രയുടെ ഒന്നാം ഘട്ടമായ ഇ-ഗേറ്റ് പ്രവർത്തിപ്പിക്കാൻ ഉപയോഗിച്ചിട്ടുള്ളത്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ടിക്കറ്റും തിരിച്ചറിൽ രേഖകളും പരിശോധിച്ച് പ്രവേശനം നൽകുന്നതിന് പകരം, ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തുകയാണ് ഡിജി യാത്രയുടെ പ്രധാന ഉദ്ദേശ്യം. ഇതിലൂടെ നമയനഷ്ടം ഇല്ലാതാക്കുവാനും യാത്രക്കാർക്ക് എളുപ്പത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനും സാധിക്കും.
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർ മൊബൈൽ ഫോണിലുള്ള ടിക്കറ്റിന്റെ ബാർകോഡ് സ്‌കാൻ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിലൂടെ ടിക്കറ്റിൻ്റെ പരിശോധന പൂർത്തിയാകും. ഇതിനായി വിമാനത്താവള പ്രവേശന കവാടങ്ങളിലുള്ള സി.ഐ.എസ്.എഫ് സുരക്ഷാ ജീവനക്കാർക്ക് പകരം ഇ-ഗേറ്റ് സംവിധാനം ഏർപ്പെടുത്തും. നിവലിൽ കൊച്ചി വിമാനത്താവളത്തിൻ്റെ ആഭ്യന്തര ടെർമിനലിൽ ഈ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.
ഇ-ഗേറ്റിന്റെ പരീക്ഷണാടിസ്ഥാനത്തിലുളള പ്രവർത്തനം ഇതിനോടകം പൂർത്തിയാക്കി. യാത്രക്കാരുടെ മുഖം തിരിച്ചറിയുകയും ആധാർ രേഖയുമായും എയർലൈൻ ടിക്കറ്റുമായും ഒത്തുനോക്കി വിമാനത്തിലേയ്ക്കുള്ള പ്രവേശനം ഉറപ്പാക്കുകയാണ് ഡിജി യാത്രയുടെ രണ്ടാംഘട്ടം. ഇത് നടപ്പിലാക്കിയാൽ ടിക്കറ്റ്, തിരിച്ചറിയൽ രേഖ തുടങ്ങിയവ സുരക്ഷാ ഭടൻമാരെ കാണിക്കേണ്ടതില്ല. ഇ-ഗേറ്റുവഴി യാത്രക്കാർക്ക് പ്രവേശിക്കാനാകും. ഇത് ഈ വർഷം തന്നെ കൊച്ചി വിമാനത്താവളത്തിൽ നടപ്പിലാക്കുവാനാണ് പദ്ധതി.
ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളും ഡിജി യാത്ര പ്രവർത്തനക്ഷമമാക്കി യാത്രാ സൗകര്യം വേഗത്തിലാക്കാനാണ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളിലെ അടയാള ബോർഡുകളും അറിയിപ്പുകളും ഡിജിറ്റൽ രൂപത്തിലാക്കണം. വിവിധ ഭാഷകളിൽ യാത്രക്കാരുമായുള്ള സംവേദനം സാധ്യമാക്കണം. വിമാനത്താവളത്തിന്റെ അകച്ചമയങ്ങളും വൃത്തിയും ശ്ലാഘനീയമാണ്. ഇക്കാര്യത്തിൽ മറ്റ് വിമാനത്താവളങ്ങൾ കൊച്ചിയെ മാതൃകയാക്കണം-സിന്ധ്യ പറഞ്ഞു. സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ്, വിമാനത്താവളത്തിലെ സൗകര്യങ്ങളെക്കുറിച്ച് മന്ത്രിയോട് വിശദീകരിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273