സൗദിയിൽ ഇന്ന് ഏഴ് മേഖലകളിൽ മഴ; മിക്ക പ്രദേശങ്ങളിലും കാറ്റും പൊടിയും
സൌദിയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (വ്യാഴം) മഴയും മഞ്ഞുവീഴ്ചയും പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കിഴക്കൻ പ്രദേശങ്ങൾ, തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, ജസാൻ, അസീർ, അൽ-ബഹ എന്നീ മേഖലകളുടെ ചില ഭാഗങ്ങളിൽ മിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട്.
വടക്കൻ അതിർത്തികളിലും അൽ-ജൗഫിലും പൊടിയും ശക്തമായ കാറ്റും ഇന്നും തുടരും. തബൂക്കിലെ അലഖാൻ, അൽ-ദഹർ, ജബൽ അൽ-ലോസ് എന്നീ പർവ്വത നിരകളിൽ നേരിയ മഞ്ഞു വീഴ്ച ഇന്നും തുടരും.
ഖൈസുമയും ഹഫ്ർ അൽ-ബാറ്റിനും ഉൾപ്പെടെ കിഴക്കൻ പ്രദേശം രാത്രി 8 മണിവരെ ശക്തമായ പൊടിക്കാറ്റിനും കാറ്റിനും സാക്ഷ്യം വഹിക്കും. അതേസമയം അൽ-അഹ്‌സയിലും അബ്‌ഖൈഖിലും രാവിലെ പത്ത് വരെ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യതയുണ്ട്.
അൽ-സുൽഫി, അൽ-ഘട്ട്, അൽ-മജ്മ എന്നിവ ഉൾപ്പെടെ റിയാദ് പ്രദേശം രാത്രി 8 മണിവരെ ശക്തമായ കാറ്റിനും ഉയർന്ന പൊടിക്കും, മോശം ദൃശ്യപരതയ്ക്കും സാക്ഷ്യം വഹിക്കും.
അൽ-ഷാനാൻ, ബഖ, ഹായിൽ, സമീറ, അൽ-ഹൈത്, അൽ-സുലൈമി, അൽ-ഷാംലി, അൽ-ഗസാല, മുവാഖ് എന്നിവ ഉൾപ്പെടെ ഹായിൽ മേഖലയിലും രാത്രി 8 മണിവരെ ശക്തമായ പൊടിക്കാറ്റുണ്ടാകും. ഇത് ദൃശ്യപരത കുറക്കാൻ കാരണമാകും.
അൽ-അസ്യ, അൽ-ബദാഇ, അൽ-ബാകിരിയ, അൽ-തംരിയ, അൽ-ഷമസിയ, അൽ-അമർ, അൽ-മിത്‌നാബ്, ബുറൈദ, ഉനൈസ, ഒയൂൻ അൽ-ജാവ, അൽ-ഖുബ്ര, അൽ-റാസ്, അൽ-ഫവ്‌വാര, അൽ-നബാനിയ, റിയാദ് അൽ-ഖുബ്ര, ധാരിയ, ഉഖ്‌ലത്ത് അൽ-സഖൂർ എന്നി പ്രദേശങ്ങളുൾപ്പെടെ ഖസീം മേഖലയിലും രാത്രി 8മണിവരെ സജീവമായ കാറ്റിനും പൊടിപടലത്തിനും സാക്ഷ്യം വഹിക്കും.
ഖുൻഫുദ, അൽ-ലൈത്ത്, അൽ-ശുഐബ, ജിദ്ദ, റാബിഗ് എന്നിവ ഉൾപ്പെടെ മക്ക മേഖലയിൽ കാറ്റ് വീശിയടിക്കുകയും പൊടിപടലം ഉയരുകയും ചെയ്യും.
മദീന മേഖലയിൽ തിരമാലകളുടെ ഉയർച്ചയ്‌ക്കൊപ്പം സജീവമായ കാറ്റ് വീശുന്നതായും അൽ-റായിസിലും യാൻബുവിലും ദൃശ്യപരത കുറയുകയും ചെയ്യുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി, ഇത് വ്യാഴാഴ്ച രാത്രി 8 മണിവരെ തുടരും.
അൽ-വജ്, ഉംലുജ്, ദുബ എന്നിവ ഉൾപ്പെടെ തബൂക്കിലും രാത്രി 8 വരെ കുറഞ്ഞ ദൃശ്യപരതയും ഉയർന്ന തിരമാലകളുമുള്ള സജീവമായ കാറ്റിന് സാക്ഷ്യം വഹിക്കും.
അവെഖില, റഫ്ഹ, തുറൈഫ്, ഹസ്ം അൽ-ജലാമിദ്, അറാർ എന്നിവ ഉൾപ്പെടെയുള്ള വടക്കൻ അതിർത്തി പ്രദേശങ്ങളിൽ രാത്രി 8 വരെ കാഴ്ചയെ പ്രതികൂലമായി ബാധിക്കുംവിധം പൊടിയും കാറ്റും അനുഭവപ്പെടും. എന്നാൽ തുറൈഫിൽ രാവിലെ 10:00 വരെ പൊടിയും ഇടിമിന്നലും ഉണ്ടാകും.
ദുമത്ത് അൽ-ജന്ദൽ, സകാക്ക, ഖുറയ്യത്ത്, തബർജാൽ എന്നിവ ഉൾപ്പെടുന്ന അൽ-ജൗഫിലും കാഴ്ചക്ക് മങ്ങലേൽപ്പിക്കും വിധം രാത്രി 8 വരെ പൊടിയും കാറ്റും ശക്തമാകും. അതേസമയം ഖുറയ്യാത്തിലും തബർജാലിലും രാവിലെ പത്ത് വരെ മഴക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273


