സൗദി സ്ഥാപകദിനാഘോഷം; ഇത്തവണ നാല് ദിവസം അവധി

സൌദി സ്ഥാപകദിനാഘോഷത്തിൻ്റെ ഭാഗമായി ഈ വർഷം ഫെബ്രുവരി 22, 23 (ബുധൻ, വ്യാഴം) ദിവസങ്ങളിൽ സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമന്ന് അധികൃതർ അറിയിച്ചു.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ഫെബ്രുവരി 22ന് പൊതു അവധിയായിരിക്കും.

സിവിൽ സർവീസിലെ മാനവ വിഭവശേഷി എക്സിക്യൂട്ടീവ് റെഗുലേഷനനുസരിച്ച് പ്രവർത്തിക്കുന്നവർക്ക് സ്ഥാപകദിനമായ ഫെബ്രുവരി 22ന് ശേഷമുള്ള വ്യാഴാഴ്ചയും അവധിയായിരിക്കും.

ഫെബ്രുവരി 22, 23 തിയതികളിൽ (ബുധൻ, വ്യാഴം) അവധി ലഭിക്കുന്ന സ്ഥാപനങ്ങൾക്ക് തൊട്ടടുത്ത ദിവസവമായ വെള്ളിയും ശനിയും വാരാന്ത്യ അവധിയായതിനാൽ ഫലത്തിൽ ഇത്തവണ നാല് ദിവസം അവധി ലഭിക്കും.

സ്ഥാപക ദിനത്തിനും, വാരാന്ത്യ അവധി ദിവസമായ വെളളിയും, ശനിയും അവധിയാകുന്നതിനാൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച മാത്രമേ പ്രവർത്തി ദിവമായി വരുന്നുള്ളൂ. അതിനാൽ പല സ്വകാര് യ മേഖല സ്ഥാപനങ്ങളും വ്യാഴാഴ്ച അവധി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഇതോടെ ഇത്തരം സ്ഥാപനങ്ങളിലും നാല് ദിവസം തുടർച്ചയായ അവധി ലഭിക്കും.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!