അമ്മ കംഗാരു തൻ്റെ കുഞ്ഞിനെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന വീഡിയോ വൈറലാകുന്നു
അമ്മയുടെ സ്നേഹത്തിന് അതിരുകളില്ല. ഈ വസ്തുത നിഷേധിക്കാനാവില്ല. മൃഗങ്ങളും മനുഷ്യരുടെ അതേ വികാരങ്ങൾ പങ്കിടുന്നു. അതിന് ഉദാഹരണമാണ് ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ.
ഒരു അമ്മ കംഗാരു തന്റെ കുഞ്ഞിനെ സ്നേഹത്തോടെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്ന മനോഹരമായ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുകയാണ്.
ഒരു കംഗാരു കുഞ്ഞും അതിന്റെ അമ്മയും തമ്മിലുള്ള സ്നേഹത്തിൻ്റെ മനോഹരമായ നിമിഷം വീഡിയോയിൽ കാണാം. അമ്മ കംഗാരു തന്റെ കുഞ്ഞിനെ സ്നേഹപൂർവ്വം കെട്ടിപ്പിടിച്ച് ചുംബിക്കുന്നു. കുഞ്ഞും അമ്മയെ ഇടക്കിടെ ചുംബിക്കുന്നു. അമ്മയുടെ സ്നേഹം വീഡിയോയിൽ വളരെ വ്യക്തമാണ്.
ഷെല്ലി പിയേഴ്സൺ എന്ന ഫോട്ടോഗ്രാഫറാണ് ഈ സുന്ദര നിമിഷം ക്യാമറയിൽ പകർത്തിയത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വൈറലായ വീഡിയോ ഇവിടെ കാണുക:
Most Precious
Credits- in the video #motherslove #wildlife pic.twitter.com/VO1CwdGjHE
— Supriya Sahu IAS (@supriyasahuias) December 30, 2022