ഹജ്ജ് സീസണിൽ മക്ക, മദീന, മശാഇർ എന്നിവിടങ്ങളിലേക്ക് വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തും

ഹജ്ജ് സീസണിൽ മക്ക, മശാഇർ (പുണ്യസ്ഥലങ്ങൾ), മദീന എന്നിവിടങ്ങളിൽ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ നീക്കമാരംഭിച്ചു. ഇത് സംബന്ധിച്ച നടപിടിക്രമങ്ങൾ നടപ്പിലാക്കുന്നതിനുള്ള വ്യവസ്ഥകൾ ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാൻ കൂടിയായ ആഭ്യന്തര മന്ത്രി ട്രാൻസ്പോർട്ട് അതോറിറ്റിക്ക് കൈമാറി.

മക്ക, മദീന, പുണ്യസ്ഥലങ്ങളായ മിന, മുസ്ദലിഫ, അറഫ തുടങ്ങിയ സ്ഥലങ്ങളിൽ വാഹനഗതാഗതം നിയന്ത്രിക്കുന്നതിനായി 5 നടപടിക്രമങ്ങളും നിയന്ത്രണങ്ങളുമാണ് ആഭ്യന്തര മന്ത്രി ഗതാഗത അതോറിറ്റിക്ക് കൈമാറിയത്.

1- തീർഥാടകരെ കൊണ്ടുപോകുവാൻ ലൈസൻസുള്ള കാറുകൾ തീർഥാടകരുടെ ഡ്രൈവർമാർക്ക് കൈമാറുന്നില്ലെന്ന് ഉറപ്പാക്കൽഎല്ലാ ഗതാഗത കമ്പനികളുടെയും മുത്വവഫ് സ്ഥാപനങ്ങളുടെയും ആഭ്യന്തര തീർഥാടക സേവന സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തമാണ്.

2- ഇഹ്‌റാം വസ്ത്രം ധരിച്ചവർ ഓടിക്കുന്ന 25 യാത്രക്കാരിൽ താഴെ ശേഷിയുള്ളതും സൗദി പ്ലേറ്റുകളുള്ളതുമായ എല്ലാത്തരം വാഹനങ്ങളും മക്കയിൽ പ്രവേശിക്കുന്നത് തടയും. ഇത്തരം വാഹനങ്ങൾ മക്കയുടെ പ്രവേശന കവാർങ്ങളിൽ തയ്യാറാക്കിയിട്ടുളള ചെറിയ കാർ പാർക്കുകളിൽ പാർക്ക് ചെയ്യാം. അല്ലെങ്കിൽ തിരിച്ച് പോകേണ്ടതാണ്. യാതൊരു കാരണത്താലും ഇത്തരം വാഹനങ്ങൾ മക്കയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നതല്ല.

3- സീസണൽ തൊഴിലാളികളെ കൊണ്ടുപോകുന്ന എല്ലാത്തരം വാഹനങ്ങളും റോഡ് മാർഗമെത്തുന്ന തീർഥാടകരുടെ പാർക്കിംഗ് സ്ഥലങ്ങളിൽ പിടിച്ചിടും. തീർഥാകരെ കയറ്റുത്തിന് ഇത്തരം വാഹനങ്ങൾക്ക് അനുമതിയുണ്ടാകില്ല.

4- ഹജ്ജ് സീസണിൽ കന്നുകാലികളെ പുണ്യ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ഉടമകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന എല്ലാത്തരം ട്രക്കുകളും നിയമപ്രകാരം രജിസ്റ്റ്ർ ചെയ്യുകയും, ആവശ്യമായ പെർമിറ്റുകൾ നേടേണ്ടതുമാണ്.

5- (11/13/1444 AH) മുതൽ (12/13/1444 AH) വരെ, കന്നുകാലികളെ കൊണ്ടുപോകുന്ന എല്ലാത്തരം ട്രക്കുകളും ആവശ്യമായ സർട്ടിഫിക്കറ്റുകളും പെർമിറ്റുകളും ഇല്ലെങ്കിൽ മക്കയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തും.

 

ഹജ്ജ് സീസണിൽ മക്കയിലേയും, പുണ്യസ്ഥലങ്ങളിലേയും മദീനയിലേയും തിരക്ക് കുറക്കുകയും, തീർഥാകർക്ക് കൂടുതൽ സൌകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നതിൻ്റെ ഭാഗമായാണ് പുതിയ നീക്കം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!