ഗോൾഡൻ ഗ്ലൗ ഏറ്റുവാങ്ങി; തൊട്ടുപിന്നാലെ എമി ‘അശ്ലീല ആംഗ്യം’ കാണിച്ചെന്ന് ആരോപണം..! ഫിഫ നടപടി വരുമോ? – വീഡിയോ

ഖത്തര്‍ ലോകകപ്പിൽ ഫൈനൽ വരെ അർജന്റീനയുടെ വൻമതിലായി നിന്ന് പോരാട്ടം കാഴ്ചവച്ച സൂപ്പർഗോൾ കീപ്പറാണ് എമിലിയാനോ മാർട്ടിനസ്. ലോകമെമ്പാടുമുള്ള ആരാധകര്‍ എമിയെ വാഴ്ത്തുകയാണ്. മികച്ച പ്രകടനത്തിലൂടെ ഗോൾഡൻ ഗ്ലൗ പുരസ്കാരവും താരം സ്വന്തമാക്കി. എന്നാല്‍ പുരസ്കാരം കയ്യിൽകിട്ടിയ ശേഷമുള്ള താരത്തിന്റെ ചില പ്രവൃത്തികൾ ഇപ്പോള്‍ വിവാദമാകുകയാണ്.

 

പുരസ്കാരം സ്വീകരിച്ച ശേഷം തന്റെ ടീമിന്റെ അടുത്തേക്കു നീങ്ങുമ്പോള്‍ കയ്യിലുള്ള പുരസ്കാരം വച്ച് മാർട്ടിനസ് ‘അശ്ലീല ആംഗ്യം’ കാണിച്ചെന്നാണ് ഉയരുന്ന ആരോപണം. ഖത്തർ ഭരണാധികാരികളും ഫിഫ തലവനും നോക്കി നിൽക്കെയാണ് മാർട്ടിനസിന്റെ പ്രവൃത്തി. സംഭവത്തിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതില്‍ ഫിഫ നടപടി ഉണ്ടായേക്കാം എന്നാണ് ഡെയ്‍ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്.

 

ലോകകപ്പിൽ ഉടനീളം വലയ്ക്കു മുന്നിൽ നടത്തിയ പ്രകടനത്തിനാണ് മാര്‍ട്ടിനസ് ഗോൾഡൻ ഗ്ലൗ നേടിയത്. എന്നാൽ കളിക്കിടയിലെ മാർട്ടിനസിന്റെ മറ്റു ചില പ്രകടനങ്ങളും ശ്രദ്ധ നേടിയിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ നിർണായകമായ തന്റെ മികച്ച സേവുകൾ മാത്രമല്ല, നൃത്തച്ചുവടുകളും ആഘോഷങ്ങളും കൊണ്ട് ആസ്വദിച്ച മാർട്ടിനെസ് പൂർണമായി കളി ആസ്വദിക്കുകയായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

വീഡിയോ കാണുക..

 

Share
error: Content is protected !!