നാട്ടിലെത്തിയ പ്രവാസി യുവാവ് ബൈക്കില്‍ സഞ്ചരിക്കവെ തലയിൽ തേങ്ങ വീണ് മരിച്ചു

അത്തോളി കൊങ്ങന്നൂർ  പുനത്തിൽ പുറായിൽ മുനീർ (49) തലയിൽ തേങ്ങ വീണ് മരിച്ചു. സൗദി അറേബ്യയിലെ ഹായിൽ പ്രവിശ്യയില്‍ ജോലി ചെയ്യുന്ന മുനീർ നാട്ടില്‍ ലീവിന് വന്ന് തിരിച്ചു പോകാനിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.

അസുഖ ബാധിതനായി കിടപ്പിലായിരുന്ന ഉപ്പയെ പരിചരിക്കുന്നതിനായി കഴിഞ്ഞ ദിവസം വൈകീട്ട്‌ വീട്ടിലേക്ക് ബൈക്കിൽ വരുമ്പോഴാണ് വഴിയരികിലെ തെങ്ങിൽനിന്ന് തേങ്ങ തലയില്‍ വീണ് ഗുരുതരമായി പരിക്കേറ്റത്.

ചികിത്സക്കിടെ ഇന്ന് പുലർച്ചെ ആശുപത്രിയിൽ വച്ച്‌ മരിക്കുകയായിരുന്നു. അത്തോളിയൻസ്‌ ഇൻ കെഎസ്‌എയുടെയും കെഎംസിസിയുടെയും പ്രവര്‍ത്തകനാണ്. ഖബറടക്കം ഇന്ന് വൈകീട്ട്‌  കൊങ്ങന്നൂർ ബദർ ജുമാമസ്ജിദിൽ.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share