പ്രസംഗം നീണ്ടു, കെ.ടി ജലീലിൻ്റെ മൈക്ക് ഓഫാക്കി; സഭയിൽ കൊമ്പ് കോർത്ത് ജലീലും സ്പീക്കറും

നിയമസഭയിൽ സ്പീക്കർ എ.എൻ.ഷംസീറും കെ.ടി.ജലീൽ എംഎൽഎയും തമ്മിൽ തർക്കം. പ്രസംഗം നീണ്ടതിനെ തുടർന്ന് കെ.ടി.ജലീലിന്റെ മൈക്ക് സ്പീക്കർ ഓഫാക്കിയതാണ് തർക്കത്തിനിടയാക്കിയത്. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ബില്ലിന്റെ ചർച്ചയ്ക്കിടയിൽ സമയം കഴിഞ്ഞതിനാൽ ജലീൽ പ്രസംഗം നിർത്തണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു.

 

എന്നാൽ, കെ.ടി.ജലീൽ പ്രസംഗം തുടർന്നു. പ്രസംഗം നിർത്തിയില്ലെങ്കിൽ ചെയറിന് ബലമായി മൈക്ക് മറ്റൊരാൾക്ക് നൽകേണ്ടിവരുമെന്ന് സ്പീക്കർ മുന്നറിയിപ്പ് നൽകി. ചെയറുമായി സഹകരിക്കാത്തത് ശരിയല്ലെന്നും പരസ്പര ധാരണവേണമെന്നും സ്പീക്കർ പറഞ്ഞു. തുടർന്ന്, തോമസ് കെ.തോമസിന് സ്പീക്കർ മൈക്ക് നൽകി. ഗവർണർ ചാൻസലറാകാൻ യോഗ്യനല്ലെന്ന് സർക്കാർ പലരീതിയിൽ വ്യക്തമാക്കിയെന്ന് ജലീൽ പറഞ്ഞു. സർവകലാശാലകൾ കാവിവൽക്കരിക്കാൻ ഗവർണറുടെ സഹായത്തോടെ നീക്കം നടന്നതായും ജലീൽ ആരോപിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!