സൗദി അറേബ്യയില്‍ നടുറോഡിൽ കാര്‍ കത്തി നശിച്ചു

സൗദി തലസ്ഥാന നഗരിയിൽ നടുറോഡിൽ കാർ കത്തിനശിച്ചു. അൽനഹ്ദ ഡിസ്ട്രിക്ടിലാണ് ചൊവ്വാഴ്ച കാർ തീപിടിച്ച് നശിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് യൂനിറ്റുകൾ സ്ഥലത്തെത്തി കാറിലെ തീയണച്ചു. അപ്പോഴേക്കും കാർ ഏറെക്കുറെ പൂർണമായും കത്തിനശിച്ചിരുന്നു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു.

 

അതേസമയം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒമാനില്‍ ഒരു വാഹനത്തിന് തീപിടിച്ചിരുന്നു. ദാഹിറയില്‍ വാഹനത്തിന് തീപിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. ഫലജ് അല്‍ സുദൈരിയിന്‍ പ്രദേശത്ത് വാഹനത്തിലുണ്ടായ തീപിടിത്തം ദാഹിറ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് വിഭാഗത്തിന്റെ അഗ്നിശമനസേന അംഗങ്ങള്‍ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share