ആ വിരുന്ന് ഞങ്ങൾക്ക് വേണ്ട..!; ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിളിച്ച ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല. ബുധനാഴ്ച രാജ്ഭവനിൽ നടക്കുന്ന വിരുന്നിനുള്ള ക്ഷണം നിരസിക്കാനാണ് സർക്കാർ തീരുമാനം. വിരുന്നിൽ പ്രതിപക്ഷ നേതാവും പങ്കെടുക്കില്ല.

 

തിങ്കളാഴ്ച രാവിലെ കാര്യോപദേശക സമിതി യോഗത്തിന് മുമ്പ് ഘടകകക്ഷി മന്ത്രിമാരുടെ പ്രത്യേകയോഗം മുഖ്യമന്ത്രി വിളിച്ചിരുന്നു. ഈ യോഗത്തിലാണ് വിരുന്നിൽ പങ്കെടുക്കേണ്ടതില്ല എന്ന ധാരണയിലെത്തിയത്.

സർക്കാരുമായി ശത്രുതാപരമായ സമീപനം സ്വീകരിക്കുന്ന സാഹചര്യത്തിൽ സഹകരിക്കേണ്ടതില്ല എന്നാണ് സർക്കാർ തീരുമാനം. നിയമസഭാ സമ്മേളനം പൂർത്തിയാക്കിയ ശേഷം ഡൽഹിയ്ക്ക് പോകുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വിരുന്നിൽ പങ്കെടുക്കില്ല.

 

Share
error: Content is protected !!