ജിദ്ദ മഴക്കെടുതി; വിമാനത്താവളങ്ങളിലേക്ക് പോകുന്നർ യാത്ര സമയം ഉറപ്പ് വരുത്തണം, താമസ സ്ഥലങ്ങളിൽ തുടരണമെന്ന് നിർദേശം – വീഡിയോ

സൌദിയിലെ ജിദ്ദയിൽ ഇന്നലെ മുതൽ ആരംഭിച്ച മഴ ശക്തമായി തുടരുകയാണെന്നും എല്ലാ പൗരന്മാരോടും താമസക്കാരോടും അവരവരുടെ വീടുകളിൽ തന്നെ കഴിയണമെന്നും മക്ക മേഖലയിലെ ദുരന്ത നിവാരണ കേന്ദ്രം ആവശ്യപ്പെട്ടു.

അതി ശക്തമായ കാറ്റും മഴയും കാഴ്ച കുറക്കുമെന്നും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നും, എല്ലാവരും ജാഗ്രത പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.

മഴ മൂലം ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലെ യാത്ര സമയക്രമം മാറാനിടയുണ്ട്. അതിനാൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് യാത്ര സമയം ഉറപ്പ് വരുത്തേണ്ടതാണ്.  യാത്രക്കാരുടെ സുരക്ഷയ്ക്കും എയർപോർട്ട് ടെർമിനലുകളിലെ തിരക്ക് ഒഴിവാക്കാനും ഇത് സഹായകരമാകുമെന്നും കേന്ദ്രം അറിയിച്ചു. റോഡുകളിൽ മിക്ക സ്ഥലങ്ങളിലും വെള്ളക്കെട്ടുകൾ ഉയർന്നിട്ടുണ്ട്. അതിനാൽ വിമാനത്താവാളങ്ങളിലേക്ക് പോകുന്നവർ നേരത്തെ പുറപ്പെടുന്നത് നല്ലതാണ്.

അടുത്ത വ്യാഴാഴ്ച വരെ ഇടത്തരമോ ശക്തമായതോയ ആയ മഴ തുടരും. അതിനാൽ എല്ലാ പൗരന്മാരോടും താമസക്കാരോടും വീടുകളിൽ തന്നെ തുടരാനും മഴവെള്ളകെട്ടുകളിൽ നിന്നും അകന്നു നിൽക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോകൾ കാണാം..

 

 

 

Share
error: Content is protected !!