ജിദ്ദയിലുൾപ്പെടെ വിവിധ പ്രദേശങ്ങളിൽ മഴ ആരംഭിച്ചു; താമസ സ്ഥലങ്ങളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്‌ – വീഡിയോ

 

സൌദിയിൽ ജിദ്ദയിലുൾപ്പെടെ വിവിധ പ്രദേശങ്ങളിൽ മഴ ആരംഭിച്ചു. താമസ സ്ഥലങ്ങളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് സിവിൽ ഡിഫൻസ് വിഭാഗം ജനങ്ങൾക്ക്  മുന്നറിയിപ്പ്‌ നൽകി. മഴ കൂടുതൽ ശക്തി പ്രാപിക്കുമെന്നതിനാൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. താഴ് വരകളിൽ നിന്നും വെള്ളക്കെട്ടുകളിൽ നിന്നും വിട്ട് നിൽക്കണം.

ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ മഴ ആരംഭിച്ചിട്ടുണ്ട്. ആലിപ്പഴ വർഷവും ശക്തമാണ്. പല സ്ഥലങ്ങളിലും ശക്തമായ മുന്നൊരുക്കമാണ് സിവിൽ ഡിഫൻസ് വിഭാഗം ഒരുക്കിയിട്ടുള്ളത്. മഴക്ക് സാധ്യതയുള്ള സ്ഥലങ്ങൾ ക്യാമറകൾ വഴി പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.

 

 

 

 

 

 

അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ വെള്ളം ഉയരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേക ക്രമീകരണങ്ങളൊരുക്കി.

 

ഇന്ന് വൈകുന്നേരം മുതൽ അടുത്ത വ്യാഴാഴ്ച വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് നേരത്തെ അറിയിച്ചിരുന്നു.

 

 

 

ദേശീയ കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിൻ്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, മക്ക മേഖലകളിൽ ഇടത്തരം മുതൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്നും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.

 

 

 

മദീന മേഖല, വടക്കൻ അതിർത്തി, കിഴക്കൻ മേഖല, ഖാസിം, റിയാദ്, ഹായിൽ, അസിർ, ജസാൻ, അൽ-ബഹ എന്നിവിടങ്ങളിലേക്കും മഴയുടെ ആഘാതം വ്യാപിക്കുമെന്നും അവയിലെല്ലാം മിതമായ മഴ പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

 

 

ഇത്തരം കേസുകളിൽ സിവിൽ ഡിഫൻസിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും, വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലൂടെയും നൽകുന്ന അപകടസാധ്യത അറിയിപ്പുകൾ ജാഗ്രതയോടെ ഉൾകൊള്ളണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

 

 

ശക്തമായ മഴയുടെ സാധ്യതയുള്ളതിനാൽ ജിദ്ദയിലേയും മക്കയിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നാളെ ഓഫ് ലൈൻ ക്ലാസുകളുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. ജിദ്ദ ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂളും നാളെ ഓഫ് ലൈൻ ക്ലാസുകൾ ഉണ്ടാകില്ലന്ന് അറിയിച്ചിട്ടുണ്ട്.

 

 

 

തിങ്കളാഴ്ച രാവിലെ പത്ത് മണിവരെ ജാഗ്രത നിർദേശം തുടരുമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!