ഒമ്പതാം നിലയില്‍ നിന്ന് വീണ് പ്രവാസി മലയാളിയുടെ നാലര വയസുകാരിക്ക് ദാരുണാന്ത്യം

ദുബൈയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി പെണ്‍കുട്ടി മരിച്ചു. നാദാപുരം കുമ്മങ്കോട് മഠത്തില്‍ പോക്കര്‍ ഹാജിയുടെ മകന്‍ ജുനൈദിന്റെ മകള്‍ യാറ മറിയം (നാലര) ആണ് മരിച്ചത്.

ദുബൈ ഖുസൈസിലുള്ള അല്‍വാസല്‍ സമുച്ചയത്തിന്റെ ഒമ്പതാം നിലയില്‍ നിന്നാണ് കുട്ടി വീണത്. പാതി തുറന്നിട്ട ജനലിലൂടെ കുട്ടി പുറത്തേക്ക്​ വീഴുകയായിരുന്നു. മൃതദേഹം ദുബൈയിൽ ഖബറടക്കുമെന്ന്​ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

പൊയിലൂരിലെ വിപി അബൂബകര്‍ ഹാജിയുടെ മകള്‍ അസ്മയാണ് കുട്ടിയുടെ മാതാവ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share