ട്രൈനിൽ നിന്ന് ഇറങ്ങുന്നതിനിടെ കാല്‍തെറ്റിവീണ് പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങിയ വിദ്യാര്‍ഥിനി മരിച്ചു

ട്രൈനിൽ നിന്ന് ഇറങ്ങുന്നതിനിടെ കാല് തെറ്റി വീണ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങിയ വിദ്യാർത്ഥിനി വ്യാഴാഴ്ച മരണത്തിന് കീഴടങ്ങി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ ദുവ്വാഡ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ദുവ്വാദയിലെ സ്വകാര്യ കോളജ് വിദ്യാര്‍ഥിനിയും അന്നവാരം സ്വദേശിനിയുമായ ശശികലയാണ് (20) മരിച്ചത്.

ഗുണ്ടൂർ-രായഗഡ പാസഞ്ചറിൽ എത്തിയ വിദ്യാർഥിനി ട്രൈനിൽ നിന്ന് ഇറങ്ങുന്നതിനിടെ കാൽ വഴുതി വീണ് പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങുകയായിരുന്നു. ആര്‍.പി.എഫും റെയില്‍വേ ഉദ്യോഗസ്ഥരും യാത്രക്കാരും ചേർന്ന് പ്ലാറ്റ്ഫോമിന്റെ രണ്ട് കല്ലുകൾ മാറ്റി ഒരു മണിക്കൂറിനകം പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച വൈകീട്ടോടെ മരിക്കുകയായിരുന്നു. ആന്തരികാവയവങ്ങൾക്കേറ്റ സാരമായ പരിക്കാണ് മരണത്തിനിടയാക്കിയത്.

കിംസ് ആശുപത്രിയിൽ ഐസിയുവിൽ അടിയന്തര ചികിത്സയിലായിരുന്ന വിദ്യാർഥിനി അപകടം പറ്റിയതിന് തൊട്ടടുത്ത ദിവസം ഡിസംബർ 8 വ്യാഴാഴ്ചയാണ് അന്ത്യശ്വാസം വലിച്ചത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!