10 വര്‍ഷത്തിന് ശേഷം ഭര്‍ത്താവിനെ കണ്ടെത്തി; വീട്ടിലെത്തിയപ്പോള്‍ അബദ്ധം മനസിലായി – വീഡിയോ

ത്തര്‍ പ്രദേശില്‍ കാണാതായ ഭര്‍ത്താവിനെ 10 വര്‍ഷത്തിന് ശേഷം കണ്ടെത്തിയ ഭാര്യയെ കുറിച്ചുള്ള പോസ്റ്റുകള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഭര്‍ത്താവിനെ കണ്ടപ്പോള്‍ സന്തോഷത്താല്‍ കരയുന്ന ഭാര്യയുടെ വീഡിയോയും വൈറലായിരുന്നു.

എന്നാല്‍ ഈ സംഭവത്തില്‍ അപ്രതീക്ഷിതമായൊരു വഴിത്തിരിവ് സംഭവിച്ചിരിക്കുകയാണ്. വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം അത് ഭര്‍ത്താവല്ലെന്ന് ഭാര്യ തിരിച്ചറിഞ്ഞുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ഉത്തര്‍ പ്രദേശിലെ ബല്ലിയയിലെ സുഖ്പുര മേഖലയിലെ ദേവ്കാലി ഗ്രാമത്തില്‍ താമസിക്കുന്ന 44-കാരനായ മോതിചന്ദ് വര്‍മയെയാണ് ഒരു പതിറ്റാണ്ടിന് ശേഷം ഭാര്യ ജാനകി കണ്ടെത്തിയതെന്ന് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ ജാനകിയുടെ ചോദ്യങ്ങള്‍ക്കൊന്നും യുവാവ് മറുപടി നല്‍കിയില്ല. അയാളുടെ അടയാളങ്ങള്‍ പരിശോധിച്ചതോടെ അത് ഭര്‍ത്താവല്ലെന്ന് ജാനകി മനസിലാക്കി.

ജാനകിയുടെ ഭര്‍ത്താവിന്റെ രൂപസാദൃശ്യമുള്ള രാഹുല്‍ എന്നു പേരുള്ള വ്യക്തിയായിരുന്നു അത്. തെറ്റ് മനസിലാക്കിയതോടെ ജാനകി രാഹുലിനെ കുടുംബാംഗങ്ങളെ ഏല്‍പ്പിക്കുകയും ചെയ്തു.

 

ഭർത്താവാണെന്ന് തെറ്റിദ്ധരിച്ച് പ്രചരിച്ച വീഡിയോ കാണാം…

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!