ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍ – വീഡിയോ

ബാല്യകാല സുഹൃത്തായ യുവാവിനെ വിവാഹം കഴിച്ച് ഐ.ടി എന്‍ജിനിയര്‍മാരായ ഇരട്ടകള്‍. മഹാരാഷ്ട്രയിലെ സോളാപൂരിലാണ് സംഭവം. പിങ്കി, റിങ്കി എന്നീ ഇരട്ട സഹോദരികളാണ് അത്യപൂര്‍വമായ തീരുമാനമെടുത്തത്. സോളാപുറിലെ അക്ലുജ് ഗ്രാമത്തിലാണ് വിവാഹചടങ്ങ് നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.

വരൻ്റെയും പെൺകുട്ടികളുടെയും കുടുംബങ്ങൾ വിവാഹത്തിന് സമ്മതിച്ചതോടെയാണ് ചടങ്ങ് നടന്നത്. സോലാപൂർ ജില്ലയിലെ അക്ലൂജ് ഗ്രാമത്തിൽ വെച്ചായിരുന്നു വിവാഹം നടന്നതെന്നാണ് റിപ്പോർട്ടുകൾ.

ബാല്യകാല സുഹൃത്തായ അതുലിനെയാണ് ഇരുവരും വിവാഹം കഴിച്ചത്. പെണ്‍കുട്ടികളും അമ്മയും അസുഖം ബാധിച്ചതിനെ തുടര്‍ന്ന് മുമ്പ് ആശുപത്രിയില്‍ പോയിരുന്നത് അതുലിന്റെ കാറിലായിരുന്നു. ഈ സമയത്താണ് ഇവര്‍ അതുലുമായി അടുത്തതും വിവാഹിതരാകാന്‍ തീരുമാനിക്കുന്നതും. പിതാവ് മരിച്ചശേഷം യുവതികളും അമ്മയും വീട്ടില്‍തനിച്ചായിരുന്നുവെന്ന് മാഹാരാഷ്ട്ര ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

 

ചെറുപ്പം മുതലേ ഒരേ വീട്ടിൽ ഒരുമിച്ച് താമസിച്ചിരുന്നതിനാൽ രണ്ട് സഹോദരിമാരും അതുൽ എന്ന വ്യക്തിയെ തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇരട്ട സഹോദരിമാർ കാഴ്ചയിൽ ഒരുപോലെയാണെന്ന് പറയപ്പെടുന്നു.

 

എന്നാൽ, ഇതിന്റെ നിയമസാധുതയെക്കുറിച്ചും ധാർമ്മികതയെക്കുറിച്ചും സോഷ്യൽ മീഡിയയിൽ നിരവധിപേർ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നു. പിങ്കിയും റിങ്കിയും മുംബൈയിൽ ഐടി എഞ്ചിനീയർമാരായി ജോലി ചെയ്യുന്നുണ്ട്.

 

വീഡിയോ കാണാം..

 

ഇതുംകൂടി വായിക്കുക..

ഇരട്ട സഹോദരിമാർക്ക് ഒരു ഭർത്താവ്; വരനെതിരെ കേസെടുത്ത് പൊലീസ്, വെട്ടിലായി മൂവരും – വീഡിയോ

 

Share

One thought on “ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍ – വീഡിയോ

Comments are closed.