‘അവരെന്നെ തൊടാനും ചുംബിക്കാനും ശ്രമിച്ചു’; യുട്യൂബ് ലൈവിനിടെ നേരിട്ട ദുരനുഭവം വിവരിച്ച് യുവതി. രക്ഷകനായി എത്തി മറ്റൊരു യുവാവ് – വീഡിയോ

മുംബൈയില്‍ ലൈവ് സ്ട്രീമിങിനിടെ രണ്ട് യുവാക്കളില്‍ നിന്ന് അതിക്രമം നേരിട്ട സംഭവത്തില്‍ തന്റെ ദുരനുഭവം വെളിപ്പെടുത്തി കൊറിയന്‍ യൂട്യൂബര്‍ രംഗത്ത്. ചൊവ്വാഴ്ച രാത്രിയാണ് മുംബൈയിലെ ഒരു തെരുവില്‍ രണ്ട് യുവാക്കള്‍ വ്‌ളോഗളോട് മോശമായി പെരുമാറിയത്. ലൈവ് സ്ട്രീമിങിനിടെ പകര്‍ത്തിയ വീഡിയോ വളരെ വേഗം വൈറലായി. തുടര്‍ന്ന് രണ്ട് യുവാക്കളേയും പോലീസ് പിടികൂടി.

യുവതിയുടെ ലൈവ് കണ്ടുകൊണ്ടിരിക്കുകയായിരുന്ന മറ്റൊരു യാവാവ് ഉടൻ സംഭവസ്ഥലത്തെത്തി. അയാൾ യുവതിയുമായി സംസാരിച്ചു. തുടർന്ന് ബൈക്കിലെത്തിയ യുവാക്കളുമായി സംസാരിച്ച് യുവതിക്ക് സംരക്ഷണം നൽകിയതായും നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ഇതിൻ്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

 

ലൈവ് സ്ട്രീമിങിനിടെ ഒരു യുവാവ് തന്നെ ഉപദ്രവിച്ചുവെന്നും പ്രശ്‌നം വഷളാവാതിരിക്കാന്‍ അവിടെനിന്ന് പോവുകയായിരുന്നുവെന്നും യൂട്യൂബര്‍ ട്വിറ്ററില്‍ കുറിച്ചു. അതേസമയം സൗഹാര്‍ദപരമായി ഇടപെട്ട് സംസാരിച്ച താനാണ് പ്രശ്‌നത്തിന് കാരണമെന്ന നിലയില്‍ ആളുകള്‍ പറയുന്നുണ്ടെന്നും യൂട്യൂബര്‍ തന്റെ ട്വീറ്റില്‍ പറഞ്ഞു.

” ഞാന്‍ ഇന്ത്യയിലെ എന്റെ അനുഭവങ്ങള്‍ ലൈവ് സ്ട്രീം ചെയ്യന്നതിനിടെയാണ് ഇത് സംഭവിച്ചത്. ഞാന്‍ ആദ്യമായാണിവിടെ. ഞാന്‍ എന്റെ ഹോട്ടലിലേക്ക് പോവും വഴി ഏകദേശം രാത്രി 11.15 ഓടെയാണ് സംഭവമുണ്ടായത്. തെരുവുകളുടെയും അവിടുത്തെ ആളുകളുടെ ജീവിതവും ലൈവ് സ്ട്രീമിങില്‍ പകര്‍ത്തുകയായിരുന്നു ഞാന്‍.” യൂട്യൂബറുടെ പ്രതികരണം ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

“അതിനിടെ കുറച്ച് യുവാക്കള്‍ വന്നു. അവര്‍ എന്നോട് സംസാരിക്കാന്‍ വരികയാണെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അവര്‍ ‘ഐ ലവ് യൂ’ എന്നാണ് എന്നോട് പറഞ്ഞത്. ഞാന്‍ അധികം ഇടപെടാന്‍ ശ്രമിച്ചില്ല. അപ്പോള്‍ അവരെന്നെ തൊടാനും ചുംബിക്കാനും ശ്രമിച്ചു. ഞാന്‍ വളരെ അസ്വസ്ഥയായിരുന്നു. എങ്കിലും ഞാന്‍ സാഹചര്യം കൂടുതല്‍ വഷളാക്കാന്‍ ആഗ്രഹിച്ചില്ല. അവരെ എതിര്‍ക്കാന്‍ നില്‍ക്കാതെ അവിടെ നിന്നും പോവാന്‍ ഞാന്‍ ആഗ്രഹിച്ചു. ഞാന്‍ അക്രമാസക്തയായി പ്രശ്‌നം ഗുരുതരമാക്കാന്‍ ആഗ്രഹിച്ചില്ല.” യൂട്യൂബര്‍ പറഞ്ഞു.

 

 

എന്നാൽ ഈ സംഭവങ്ങളെല്ലാം ലൈവിൽ കണ്ടുകൊണ്ടിരിക്കുകയായിരുന്ന ഒരു യുവാവ് ഉടൻ തന്നെ യുവതിക്ക് സംരക്ഷണം നൽകുന്നതിനായി സംഭവസ്ഥലത്തെത്തി. യുവാവ് അവളുമായി സംസാരിച്ചു. തുടർന്ന് അതിക്രമം കാട്ടിയ യുവാക്കളെ പറഞ്ഞു വിട്ടു. അതിൻ്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

 

ഒരു വിദേശ രാജ്യത്ത് എങ്ങനെയാണ് പോലീസിനെ സമീപിക്കുകയെന്നോ നിയമങ്ങളെങ്ങനെയാണെന്നോ എനിക്ക് അറിയാത്തതുകൊണ്ട് പോലീസില്‍ പരാതിപ്പെടാനായില്ലെന്നും പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെക്കുകയായിരുന്നുവെന്നും യൂട്യൂബര്‍ പറഞ്ഞു.

അതേസമയം താന്‍ ഇന്ത്യ ഇഷ്ടപ്പെടുന്നുവെന്നും ഒരുപാട് നല്ലയാളുകളെ ഇവിടെ കണ്ടുവെന്നും യൂട്യൂബര്‍ പറഞ്ഞു. ഇന്ത്യ സുരക്ഷിതമല്ലെന്ന് പറയുന്ന ഒരുപാട് പേരെ എനിക്കറിയാം. ഇത് ദൗര്‍ഭാഗ്യകരമാണെങ്കിലും, ഇപ്പോഴും ഞാന്‍ ഇന്ത്യയെ അനുഭവിച്ചറിയാന്‍ ആഗ്രഹിക്കുന്നുവെന്നും യാത്ര തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ രണ്ട് പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

ഇതുംകൂടി വായിക്കുക..

യൂട്യൂബിൽ ലൈവ് ചെയ്തുകൊണ്ടിരിക്കെ വിദേശ യുവതിക്ക് നേരെ യുവാവിൻ്റെ അതിക്രമം – വീഡിയോ

 

Share
error: Content is protected !!