മദ്യലഹരിയില്‍ കാറോടിച്ച യുവതി ബൈക്ക് ഇടിച്ചിട്ടു; നടുറോഡില്‍ പരാക്രമം; അറസ്റ്റില്‍

മദ്യലഹരിയില്‍ നടുറോഡില്‍ ബഹളമുണ്ടാക്കുകയും പൊതുജനങ്ങളെ കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ പന്തക്കല്‍ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു.

വടക്കുമ്പാട് കൂളിബസാറിലെ റസീന(29)യെയാണ് അറസ്റ്റ് ചെയ്തത്. യുവതി ഓടിച്ച കാര്‍ ബൈക്കിനിടിച്ചതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് വീണ് യാത്രികരായ പുരുഷനും സ്ത്രീക്കും പരിക്കേറ്റു. തുടര്‍ന്ന് ഇതിനെ ചോദ്യംചെയ്ത യാത്രക്കാരുടെയും നാട്ടുകാരുടെയും നേര്‍ക്കായി യുവതിയുടെ പരാക്രമം. ചോദ്യം ചെയ്തവരെയാണ് കൈയേറ്റം ചെയ്തത്.

സംഭവമറിഞ്ഞെത്തിയ പോലീസിന് നേര്‍ക്കും യുവതി ബലപ്രയോഗവും കൈയേറ്റശ്രമവും നടത്തി. പന്തക്കല്‍ പന്തോക്കാവ് ക്ഷേത്രത്തിന് സമീപം ബുധനാഴ്ച 5.30-ഓടെയാണ് സംഭവം. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനും വാഹനമിടിച്ച് പരിക്കുണ്ടാക്കിയതിനും പന്തക്കല്‍ എസ്.ഐ. ജയരാജന്‍ കേസെടുത്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share