ഖത്തറിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി

ഹൃദയാഘാതം മൂലം മലയാളി ഖത്തറിൽ നിര്യാതനായി. കണ്ണൂർ മുട്ടം വേങ്ങര സ്വദേശി പി.കെ ഹൗസിൽ പുന്നക്കൻ ശിഹാബുദ്ധീൻ മരിച്ചത്. 37 വയസ്സായിരുന്നു. ​ഞായറാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചത്​. ഖത്തറിലെ ദുഹൈലിൽ വീട്ടുഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

താജുദ്ധീൻ – ആബിദ ദമ്പതികളുടെ മകനാണ്. മുംതാസ് ആണ് ഭാര്യ.

നടപടിക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച രാത്രിയോടെ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share