രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കെ ഡോക്ടർ കുഴഞ്ഞ് വീണ് മരിച്ചു

റിയാദ്: റിയാദിലെ ആശുപത്രിയിൽ രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കെ വനിതാ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട് സ്വദേശി ഡോ. സത്യഭാമയാണ്​ മരിച്ചത്. റിയാദിലെ അല്‍ഫലാഹ് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായിയ ജോലി ചെയ്ത് വരികയായിരുന്നു.

ഞായറാഴ്ച്ച ഉച്ചക്കായിരുന്ന ദാരുണ സംഭവം. രോഗിയെ പരിശോധിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ റിയാദിലെ സൗദി ജര്‍മന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബ്രിട്ടനിലുള്ള മകന്‍ ഡോ. വരുണ്‍ വിവരമറിഞ്ഞ് റിയാദിലേക്ക് തിരിച്ചിട്ടുണ്ട്.  20 വര്‍ഷമായി അല്‍ഫലാഹ് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റാണ് മരിച്ച ഡോ. സത്യഭാമ.

ഇവരുട ഭർത്താവ് നേരത്തെ മരിച്ചിരുന്നു.  അമേരിക്കയിലുള്ള മറ്റൊരു മകന്‍ നാട്ടിലേക്ക് പുറപ്പെടും. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി ചെയര്‍മാന്‍ റഫീഖ് പുല്ലൂരിന്‍റെ നേതൃത്വത്തില്‍ റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി വെല്‍ഫയര്‍ വിങ്​ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share