ജിദ്ദയില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ മതില്‍കെട്ടി സംരക്ഷിക്കുന്നു

ഹുദ ഹബീബ്

 

ജിദ്ദ :നഗരത്തിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ മതില്‍കെട്ടി സംരക്ഷിക്കാനുള്ള നടപടികള്‍ മുനിസിപ്പാലിറ്റിക്ക്​ കീഴില്‍ ആരംഭിച്ചു. 2022 ജൂലൈ ഒന്ന്​ മുതല്‍ ഇതിനുള്ള പദ്ധതി ആരംഭിക്കും. നിശ്ചിത സമയത്തിനു മുൻപ് നിയമപരമായ പിഴ നടപടികള്‍ ഒഴിവാകാന്‍ സ്ഥലങ്ങള്‍ക്ക്​ ചുറ്റും മതില്‍ കെട്ടാന്‍ ഉടമകളോട്​ ആവശ്യപ്പെട്ടതായും മുനിസിപ്പാലിറ്റി അറിയിച്ചു.

ഒഴിഞ്ഞുകിടക്കുന്ന പ്രധാന റോഡുകളിലെ സ്ഥലങ്ങളാണ്​ മതില്‍കെട്ടി സംരക്ഷിക്കുക.ആദ്യഘട്ടത്തില്‍ കിങ്​ അബ്​ദുല്‍ അസീസ് റോഡ്, അന്തലുസ്​- പ്രിന്‍സ് മാജിദ് റോഡ് , പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്​ദുല്‍ അസീസ് റോഡ്, കിങ്​ ഫഹദ് റോഡ്, കിങ്​ അബ്​ദുല്ല റോഡ്, മദീന റോഡ്, പ്രിന്‍സ് സുല്‍ത്താന്‍ റോഡ്​, അല്‍സലാം റോഡ്​, സാരി റോഡ്​, ഫലസ്തീന്‍ റോഡ്​, ഹിറ റോഡ്​ എന്നീ ഭാഗങ്ങളിലാണ്​ തീരുമാനം നടപ്പിലാക്കുക.

റിയാദ്​, ജിദ്ദ, മക്ക, മദീന, ദമ്മാം എന്നി നഗരങ്ങളിലെല്ലാം ഘട്ടം ഘട്ടമായി ഈ പദ്ധതി നടപ്പിലാക്കാനാണ് നീക്കം

Share
error: Content is protected !!