സൌദിയിൽ കെട്ടിട നിര്‍മ്മാണ ജോലിക്കിടെ താഴെ വീണ് മലയാളി മരിച്ചു

റിയാദ് :കെട്ടിട നിര്‍മ്മാണ ജോലിക്കിടെ താഴെ വീണ് പ്രാവാസി മലയാളി മരിച്ചു. തിരുവനന്തപുരം  മാടന്‍വിള പെരുമാതുറ സ്വദേശി ദാനിയില്‍ അര്‍ഷദ് (54) ആണ് മരണപെട്ടത്. അര്‍ഷദിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുളള നടപടികള്‍ ആരംഭിച്ചു. റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, മഹ്ബൂബ് കണ്ണൂര്‍, മുനീര്‍ മക്കനി എന്നിവര്‍ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിന് ബന്ധുക്കളെ സഹായിക്കുന്നതിനായി രം​ഗത്തുണ്ട്.ഭാര്യ ലിജ്‌ന അസ്‌ന, അഫ്‌ന, അല്‍അഹദ് എന്നിവരാണ് മക്കള്‍.

Share