ടീം ശഷറഫിയ്യ സംഘടിപ്പിക്കുന്ന സെവൻസ് കപ്പ് ഫുട്ബാൾ സെമി ഫൈനൽ മത്സരങ്ങൾ വെളളിയാഴ്ച

സഊദി അറേബ്യയിലെ ജിദ്ദയിൽ ടീം ശഷറഫിയ്യ സംഘടിപ്പിച്ചുവരുന്ന ഈത്താത്ത് ഡോട്ട് കോം സെവൻസ് ഫുട്ബാൾ കപ്പിന്റെ സെമിഫൈനൽ മത്സരങ്ങൾ നാളെ (വെള്ളിയാഴ്ച) നടക്കും. ജിദ്ദയിലെ ഖാലിദ് ബിൻ വലീദ് റിയൽ കേരള സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.

ഫൈനൽ ലക്ഷ്യംവെച് 8:30ന് നടക്കുന്ന ആദ്യ മത്സരത്തിൽ റോയൽ ട്രാവൽസ് എഫ്‌സി, ഗ്ലൗബ് എഫ്‌സിയുമായി ഏറ്റുമുട്ടും. 9.30നാണ് സെമി ഫൈനലിൻ്റെ രണ്ടാമത്തെ മത്സരം. രണ്ടം മത്സരത്തിൽ എച്ച്.എം.ആർ എഫ്‌സി അൽറായി വാട്ടർ എഫ്‌സിയുമായും ഏറ്റുമുട്ടും.

സൗദിയിലെ പ്രമുഖ താരങ്ങൾക്ക്പുറമെ സന്തോഷ് ട്രോഫി,കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ടീമുകളിൽ ബൂട്ടണിയും.

 

ടീം ശഷറഫിയ്യ സംഘടിപ്പിച്ചുവരുന്ന  സെവൻസ് ഫുട്ബാൾ കപ്പിന്റെ സെമിഫൈനലുകളിൽ മത്സരിക്കുന്ന ടീമുകൾ:

 


(ഗ്ലൗബ് എഫ്‌സി)

 


(റോയൽ ട്രാവൽസ് എഫ്‌സി)

 

(എച്ച്.എം.ആർ എഫ്‌സി)

 

(അൽറായി വാട്ടർ എഫ്‌സി)

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share