എലിവിഷത്തിൻ്റെ ഒഴിഞ്ഞ ട്യൂബ് വായില്‍ തേച്ച മൂന്നു വയസ്സുകാരന് മരിച്ചു.
മലപ്പുറം: പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവില്‍ അബദ്ധത്തില്‍ എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് എടുത്ത് വായില്‍ തേച്ച മൂന്നു വയസ്സുകാരന് മരിച്ചു. ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈല – അന്‍സാര്‍ ദമ്പതികളുടെ ഏകമകന് റസിന്‍ഷാ (3) ആണ് മരിച്ചത്.
ഉപയോഗശൂന്യമായ എലിവിഷ ട്യൂബ് ഒഴിവാക്കിയത് എടുത്ത് കുട്ടി കളിക്കുന്നതിനിടെ വായിലാവുകയായിരുന്നു. മൂന്ന് ദിവസമായി കോട്ടക്കലിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റസിൻഷാ ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഖബറടക്കം കൊടക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.