വിവാഹാഭ്യര്‍ഥനയുമായി യുവാവ്; പെണ്‍കുട്ടി വീട്ടിലില്ലെന്ന് പറഞ്ഞതോടെ അനുജത്തിയെ കാണണം, മര്‍ദനം

തൊടുപുഴ: വിവാഹാഭ്യര്‍ഥനുമായി വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദിച്ചതായി പരാതി. തൊടുപുഴ മണക്കാട് സ്വദേശിയായ യുവാവാണ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി അതിക്രമം കാട്ടിയത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരേ തൊടുപുഴ പോലീസ് കേസെടുത്തു.

ഏതാനുംദിവസം മുന്‍പാണ് സംഭവമുണ്ടായത്. പെണ്ണുകാണാനെന്ന് പറഞ്ഞ് മണക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് വീട്ടുകാരോട് വിവാഹഭ്യര്‍ഥന നടത്തുകയായിരുന്നു.

എന്നാല്‍ പെണ്‍കുട്ടി ഈസമയം വീട്ടിലുണ്ടായിരുന്നില്ല. ഇതോടെ ബെംഗളൂരുവില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ വീഡിയോകോള്‍ ചെയ്തുതരണമെന്ന് യുവാവ് നിര്‍ബന്ധംപിടിച്ചു. വീട്ടുകാര്‍ ഇതിന് തയ്യാറായില്ല. ഇതോടെ പെണ്‍കുട്ടിയുടെ അനുജത്തിയെ കാണണമെന്നും അനുജത്തിയെ വിവാഹം കഴിച്ച് നല്‍കണമെന്നുമായി യുവാവിന്റെ ആവശ്യം. ഇതും പറ്റില്ലെന്ന് പറഞ്ഞതോടെ യുവാവ് വഴക്കുണ്ടാക്കിയെന്നും ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദിച്ചെന്നുമാണ് ആരോപണം. പരിക്കേറ്റ പെണ്‍കുട്ടിയുടെ പിതാവ് ആശുപത്രിയിലാണ്.

അതേസമയം, വീട്ടിലുണ്ടായ തര്‍ക്കത്തിനിടെ യുവാവിനും മര്‍ദനമേറ്റതായാണ് വിവരം. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നെങ്കിലും പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share