രാത്രി കാലങ്ങളിലെ നിർമ്മാണ പ്രവൃത്തികൾക്ക് വിലക്കേർപ്പെടുത്തി
ഹുദ ഹബീബ്
റിയാദ്: റിയാദിലും സമീപ പ്രദേശങ്ങളിലും രാത്രി കാലങ്ങളിലെ നിർമ്മാണ പ്രവൃത്തികൾ നിരോധിച്ചതായി റിയാദ് മുനിസിപാലിറ്റി അറിയിച്ചു. രാത്രി കാലങ്ങളിൽ നിർമ്മാണവും പൊളിച്ച് നീക്കലും നടക്കുമ്പോൾ പരിസരവാസികൾക്ക് പ്രയാസങ്ങളുണ്ടാകാനിടയുണ്ട്. ജനങ്ങൾക്ക് ശാന്തതയും സ്വൈര്യവും ഉറപ്പ് വരുത്തുന്നതന് വേണ്ടിയാണ് മുനിസിപാലിറ്റിയുടെ നടപടി.
സൂര്യാസ്തമനത്തിന് ശേഷമുള്ള മഗ്രിബ് ബാങ്ക് മുതൽ രാവിലെ ഏഴ് മണിവരെയാണ് നിർമ്മാണ പ്രവൃത്തികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. വിലക്ക് ലംഘിക്കുന്നവർക്ക് പതിനായിരം റിയാൽ പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി