മാസപ്പിറവി ദൃശ്യമായി; സൗദിയിൽ നാളെ ചെറിയ പെരുന്നാള്‍, ഒമാനിൽ പെരുന്നാൾ ശനിയാഴ്ച – വീഡിയോ

സൌദിയിലെ തമീറിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനാൽ നാളെ (വെള്ളിയാഴ്ച) സൗദിയിൽ എല്ലായിടത്തും ചെറിയ പെരുന്നാൾ ആഘോഷിക്കുമെന്ന് റോയൽ കോടതി അറിയിച്ചു.

സൂര്യനസ്തമിച്ച ശേഷം 24 മിനുട്ട് ചന്ദ്രൻ ദൃശ്യമാകുമെന്ന് നേരത്തെ ഗോളശാസ്ത്ര വിഭാഗം അറിയിച്ചിരുന്നു.

അതേ സമയം ഒമാനിൽ​ എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ വെള്ളിയാഴ്ച റമദാൻ 30 പൂർത്തീകരിച്ച്​ ശനിയാഴ്ചയായിരിക്കും ഈദുൽ ഫിത്​റെന്ന്​ അധികൃതർ അറിയിച്ചു. ശവ്വാൽ മാസപ്പിറവി കാണുന്നതിനായി വിപുലമായ സൗകര്യങ്ങളായിരുന്നു ഒരുക്കിയിരുന്നത്​. വിവിധ ഇടങ്ങളിൽ നടക്കുന്ന പെരുന്നാൾ നമസ്​കാരത്തിനും ഈദ്​ ഗാഹിനും പ്രമുഖ പണ്ഡിതൻമാർ നേതൃത്വം നൽകും. മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും ഈദ്​ഗാഹുകൾ നടക്കുന്നുണ്ട്​.

ഈദുൽ ഫിത്തർ പ്രാർത്ഥനയ്ക്കായി സൗദി അറേബ്യയിലുടനീളം 20,700 മസ്ജിദുകളും ഈദ്ഗാഹുകളും സജ്ജീകരിച്ചതായി ഇസ്ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയം അറിയിച്ചു. ഇവയുടെ സുരക്ഷാ മാർഗനിർദേശങ്ങളും പുറത്തിറക്കി. പുരുഷന്മാരും സ്ത്രീകുളുമുൾപ്പെടെ 6,000-ലധികം പള്ളികളും ഈദ്ഗാഹുകളും നിരീക്ഷിക്കുന്നതിനും അറ്റകുറ്റപ്പണികളുടെയും ഓപ്പറേറ്റിംഗ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനുമായി നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കൂടാതെ പള്ളികളുടെ പ്രവർത്തനങ്ങളിൽ ഏതെങ്കിിലും വിധത്തിലുള്ള പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം അറിയിക്കണമെന്നും മന്ത്രാലയം പൊതു ജനങ്ങളോടഭ്യർത്ഥിച്ചു.

സൌദിയിൽ സൂര്യോദയത്തിന് ശേഷം 15 മിനുട്ട് കഴിഞ്ഞാണ് സൌദിയില പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരം നിർവഹിക്കേണ്ടത്. ഉമ്മുൽ ഖുറ കലണ്ടർ അനുസരിച്ചാണ് ഇക്കാര്യം നിർണയിച്ചതെന്ന് ഇസ്‌ലാമിക കാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുൽ ലത്തീഫ് ആലുംശൈഖ് നേരത്തെ വ്യക്തമാക്കിയിരുന്നു. മഴ സാധ്യതയുളള പ്രദേശങ്ങളിൽ നിന്നും ഈദുഗാഹുൾ പള്ളികളിലേക്ക് മാറ്റണമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

 

വീഡിയോ കാണുക…

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!